View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട ...

ചിത്രംസ്വര്‍ണ്ണപ്പക്ഷികള്‍ (1981)
ചലച്ചിത്ര സംവിധാനംപി രാമന്‍ നായര്‍
ഗാനരചനമുല്ലനേഴി
സംഗീതംരവീന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kollam kandaal illam vendaa
kochi kandaal acheem vendaa
kallu kandaal thallem pillem
thellolam vende vende vende
(kollam)

maanatheykku parakkaanum
mannil thanne kidakkaanum
karayaanum chirikkaanum thallu kollaanum
kallu nalla marunnaanallo, marunnaanallo
(kollam)

kalyaanam kazhiyaatha cheruppakkaarude
kankanda daivame kalle
swarggamennathu neeyaanennathu
sathyam sathyam sathyam
sathyam shivam sundaram
(kollam)

pennaval inangaathe puram thirinjirippalle
thanniyadi swaamee....swaamiye
kiringi kirungi vaa karangi karangi vaa
kanne ponne kalle
(kollam)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട
കൊച്ചി കണ്ടാല്‍ അച്ചീം വേണ്ട
കള്ളു കണ്ടാല്‍ തള്ളേം പിള്ളേം
തെല്ലോളം വേണ്ടേ വേണ്ടേ വേണ്ടേ

(കൊല്ലം...)

മാനത്തേയ്‌ക്ക് പറക്കാനും
മണ്ണില്‍ത്തന്നെ കിടക്കാനും
കരയാനും ചിരിക്കാനും തല്ലുകൊള്ളാനും
കള്ള് നല്ല മരുന്നാണല്ലോ, മരുന്നാണല്ലോ

(കൊല്ലം...)

കല്യാണം കഴിയാത്ത ചെറുപ്പക്കാരുടെ
കണ്‍കണ്ട ദൈവമേ - കള്ളേ
സ്വര്‍ഗ്ഗമെന്നത് നീയാണെന്നത്
സത്യം... സത്യം... സത്യം...
സത്യം ശിവം സുന്ദരം...

(കൊല്ലം...)

പെണ്ണവളിണങ്ങാതെ പുറം‌തിരിഞ്ഞിരിപ്പല്ലേ
തണ്ണിയടി സ്വാമീ.... സ്വാമിയേ....
കിറുങ്ങിക്കിറുങ്ങി വാ കറങ്ങിക്കറങ്ങി വാ
കണ്ണേ പൊന്നേ കള്ളേ....

(കൊല്ലം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവാംഗനേ നീയീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
സ്മൃതികൾ നിഴലുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
താമര പൂവിലായാലും
ആലാപനം : എസ് ജാനകി   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍