View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂവന്തിപ്പറമ്പിലൂടെ ...

ചിത്രംആമ്പല്‍പ്പൂവ് (1981)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

moovanthipparambiloode kulirulayum churulukalaay
ozhukivarum ormmakalaam poomkaattu
poomkaattu chenthengin cheentholakalil
shruthimeetti ullam thudikotti - ullam
thuyilunaraan thudikotti

pookkulathen nilaavathu
aalozhinja lokathu
vellimaan kallu vilayum malayorathu
maattazhakaattam kaanaay
maattolichaatum kelkkaai
kaarthika thalakal chaarthidum
iravinaadyayaama chelorungi (moovanthi)

allaliyum kinaachola
aadiyodum poonchola
oozhithan aazhamariyaan alayum chola
nallalankaaram kettum
nanpoliyaalam chuttum
aathirappudavayoornnuveenazhiyum
naanam vingi thoornnulanju (moovanthi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മൂവന്തിപ്പറമ്പിലൂടെ കുളിരുലയും ചുരുളുകളായ്
ഒഴുകിവരും ഓര്‍മ്മകളാം പൂങ്കാറ്റ്
പൂങ്കാറ്റ് ചെന്തെങ്ങിന്‍ ചീന്തോലകളില്‍
ശ്രുതിമീട്ടി ഉള്ളം തുടികൊട്ടി - ഉള്ളം
തുയിലുണരാന്‍ തുടികൊട്ടി

പൂക്കുലത്തേന്‍ നിലാവത്ത്
ആളൊഴിഞ്ഞ ലോകത്ത്
വെള്ളിമാന്‍ കല്ല്‌ വിളയും മലയോരത്ത്
മാറ്റഴകാട്ടം കാണായ്
മാറ്റൊലി ചാറ്റും കേള്‍ക്കായ്
കാര്‍ത്തിക തളകള്‍ ചാര്‍ത്തിടും
ഇരവിനാദ്യയാമ ചേലൊരുങ്ങി (മൂവന്തി)

അല്ലലിയും കിനാച്ചോല
ആടിയോടും പൂഞ്ചോല
ഊഴിതന്‍ ആഴമറിയാന്‍ അലയും ചോല
നല്ലലങ്കാരം കെട്ടും
നന്‍പൊലിയാളം ചുറ്റും
ആതിരപ്പുടവയൂര്‍ന്നുവീണഴിയും
നാണം വിങ്ങി തൂര്‍ന്നുലഞ്ഞു (മൂവന്തി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാന്‍തേന്‍ മിഴികളില്‍
ആലാപനം : ഉഷാ രവി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂച്ചക്കുറിഞ്ഞി
ആലാപനം : വാണി ജയറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാധിം നാധിം
ആലാപനം : അമ്പിളി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി