View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ പാട്ടിനു ചിറകുകൾ (M) ...

ചിത്രംഗൃഹലക്ഷ്മി (1981)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on June 8, 2010
 
എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍
(എന്‍ പാട്ടിനു )
ഭാവന ഇളം തെന്നല്‍ ആയെങ്കില്‍
അതു് പരിമളമായ് നിന്നെ തഴുകിയെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍

നിന്റെ തലോടലില്‍ നോവിന്‍ ചില്ലയും പുഞ്ചിരിപ്പൂ ചൂടുമല്ലോ (2)
കുടിലും മാളികയാകുമല്ലോ എവിടെയും സ്വര്‍ഗ്ഗം ഉയരുമല്ലോ
എന്‍ പ്രാര്‍ത്ഥന സഫലമായ് തീര്‍ന്നെങ്കില്‍
വരും ജന്മത്തിലും നാം അടുത്തെങ്കില്‍

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍

നിന്‍ വിരിമാറിലെ ചൂടിലലിഞ്ഞാല്‍ ഏതു തായും പൂവിരിതാന്‍ (2)
കരിന്തിരി കാര്‍ത്തിക ദീപമല്ലോ ഇരുളില്‍ നീയേ വെളിച്ചമല്ലോ
നെടുവീര്‍പ്പുകള്‍ പൂവുകളായെങ്കില്‍
അവ നിന്‍ നിറമാലയായ് തീര്‍ന്നെങ്കില്‍

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവര്‍ പനിനീര്‍ വിശറികളായെങ്കില്‍
ഭാവന ഇളംതെന്നല്‍ ആയെങ്കില്‍
അതു് പരിമളമായ് നിന്നെ തഴുകിയെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍

----------------------------------

Added by Susie on July 12, 2010

en paattinu chirakukal vidarnnenkil
avar paineer visharikalaayenkil (en paattinu)
bhavana ilam thennalaayenkil
athu parimalamaay ninne thazhukiyenkil
(en paattinu)

ninte thalodalil novin chillayum
punchirippoo choodumallo (ninte)
kudilum maalikayaakumallo
evideyum swarggam uyarumallo
en praarthana saphalamaay theernnenkil
varum janmathilum nammal aduthenkil
(en paattinu)

nin virimaarile choodilalinjaal
ethu thaayum pooviri thaan
(nin virimaarile)
karinthiri kaarthika deepamallo
irulil neeye velichamallo
neduveerppukal poovukalaayenkil
ava nin niramaalayaay theernnenkil
(en paattinu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളങ്ങൾ പുണ്യം തേടും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
കണ്ണുകളിൽ കണ്ണുകള്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
എന്‍ പാട്ടിനു ചിറകുകള്‍ (F)
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം