View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുമൊഴിയോ കുരുക്കുത്തിയോ ...

ചിത്രംബലൂണ്‍ (1982)
ചലച്ചിത്ര സംവിധാനംരവി ഗുപ്തന്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on March 5, 2010
കുറു‍‌മൊഴിയോ കുരു‍ക്കുത്തിയോ കുടമുല്ലപ്പൂവോ
നിന്‍ കുളിര്‍കുടില പുരികുഴലില്‍ ചൂടൂല്ലാ, ഞാന്‍ ചൂടൂല്ലാ
ഗന്ധമാദനഗിരിയില്‍ വിടരും കല്യാണകല്‍ഹാരമലരും
ഗന്ധര്‍വപുരിയിലെ സൗഗന്ധികവും
നിന്‍ ചികുരത്തില്‍ തിരുകും

(കുറു‍‌മൊഴിയോ)

ചന്ദ്രബിംബം തുളച്ചു ഞാനതില്‍ ഇന്ദ്രധനുസ്സു കൊരുക്കും
ചഞ്ചലമിഴിയേ‍ നിനക്കു ഞാനൊരു കെട്ടുതാലിയൊരുക്കും
ചക്രവാളപ്പൊന്‍ചരടില്‍ ഞാന്‍ നക്ഷത്രങ്ങള്‍ കോര്‍ക്കും
ചക്രവര്‍ത്തിനീ നിനക്കു ഞാനൊരു
പൊന്നരഞ്ഞാണം തീര്‍ക്കും [2]

(കുറുമൊഴിയോ‌)

കറുത്തവാവ് കടഞ്ഞെടുത്ത കരിമഷിയാല്‍ കണ്ണെഴുതും
കളമൃദുമൊഴിയീ കനകസന്ധ്യാ രാഗസിന്ദുരം ചാര്‍ത്തും
വൃശ്ചികനിലാവിലൊഴുകും കസവുനൂലിന്നിഴയും
വെള്ളിമേഘവും കൊണ്ടു പുതിയൊരു
പുടവമുറി ഞാന്‍ നെയ്യും [2]

(കുറുമൊഴിയോ‌)

----------------------------------

Added by Susie on March 23, 2010
kurumozhiyo kurukkuthiyo kudamullappoovo
nin kulirkudila purikuzhalil choodoollaa njaan choodoollaa
gandhamaaana giriyil viriyum kalyaana kalhaara malarum
gandharvapuriyile sougandhikavum
nin chikurathil thirukum (kurumozhiyo)

chandrabimbam thulachu njaanathil indradhanussu korukkum
chanchalamizhiye ninakku njaanoru kettuthaaliyorukkum
chakravaalappon charadil njaan nakshathrangal korkkum
chakravarthinee ninakku njaanoru
ponnaranjaanam theerkkum (2)
(kurumozhiyo)

karuthavaavu kadanjedutha karimashiyaal kannezhuthum
kalamridumozhiyee kanaka sandhyaa raagasindooram chaarthum
vrishchika nilaavilozhukum kasavu noolinnizhayum
vellimeghavum kondu puthiyoru
pudavamuri njaan neyyum (2)
(kurumozhiyo)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമെത്തപ്പുറത്തു ഞാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പെറ്റു വീണൊരു കാലം
ആലാപനം : ജെൻസി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശരിയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍