ശ്രാവണം വന്നു [Slow] ...
ചിത്രം | അന്തിവെയിലിലെ പൊന്ന് (1982) |
ചലച്ചിത്ര സംവിധാനം | രാധാകൃഷ്ണന് (RK) |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Indu Ramesh Shraavanam vannoo.. ninne thedi shyaamayaam bhoomi than chandrashaalaankanam rithugaanam mulanthandil mooli ethirelkkum malarsandhya pol poroo nee... (shraavanam vannoo... ) ente mounangalil gaanamaakunnu nee ente nenchum veenayaakki paadunnaaro sakhee neeyaam shreeraagam thedunnu njaan.. ente mounangalil gaanamaakunnu nee ente nenchum veenayaakki paadunnaaro sakhee neeyaam shreeraagam thedunnu njaan.. ente mounangalil.. ethu chakravaakam aare aare thedi doore kezhunnu... shraavanam vannoo... pushpashailangalil polparaagangalil kaathare nin kaalchilampin thoomuthu thedunnoo aadum shreepaadam thedunnu njaan.. pushpashailangalil polparaagangalil kaathare nin kaalchilampin thoomuthu thedunnoo aadum shreepaadam thedunnu njaan.. pushpashailangalil.. ethu chakravaakam aare aare thedi doore kezhunnu... shraavanam vannoo.. ninne thedi shyaamayaam bhoomi than chandrashaalaankanam rithugaanam mulanthandil mooli ethirelkkum malarsandhya pol poroo nee... shraavanam vannoo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ശ്രാവണം വന്നു.. നിന്നേ തേടി ശ്യാമയാം ഭൂമി തൻ ചന്ദ്രശാലാങ്കണം ഋതുഗാനം മുളന്തണ്ടിൽ മൂളി എതിരേൽക്കും മലർസന്ധ്യ പോൽ പോരൂ നീ... (ശ്രാവണം വന്നൂ... ) എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ നീയാം ശ്രീരാഗം തേടുന്നു ഞാൻ.. എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ എന്റെ നെഞ്ചും വീണയാക്കി പാടുന്നാരോ സഖീ നീയാം ശ്രീരാഗം തേടുന്നു ഞാൻ.. എന്റെ മൗനങ്ങളിൽ.. ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു... ശ്രാവണം വന്നൂ... പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു ആടും ശ്രീപാദം തേടുന്നു ഞാൻ.. പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു ആടും ശ്രീപാദം തേടുന്നു ഞാൻ പുഷ്പശൈലങ്ങളിൽ.. ഏതു ചക്രവാകം ആരെയാരെ തേടി ദൂരെ കേഴുന്നു... ശ്രാവണം വന്നു.. നിന്നേ തേടി ശ്യാമയാം ഭൂമി തൻ ചന്ദ്രശാലാങ്കണം ഋതുഗാനം മുളന്തണ്ടിൽ മൂളി എതിരേൽക്കും മലർസന്ധ്യ പോൽ പോരൂ നീ... ശ്രാവണം വന്നൂ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രാവണം വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി
- ഭൂമി തൻ സംഗീതം നീ
- ആലാപനം : കെ ജെ യേശുദാസ്, കോറസ്, സബിത ചൗധരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി
- അല്ലിമലര്‍ക്കാവില്‍
- ആലാപനം : എസ് ജാനകി, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി