View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശാനഭസ്സില്‍ ...

ചിത്രംസര്‍പ്പക്കാട് (1965)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനഅഭയദേവ്
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, പി ലീല

വരികള്‍

Added by venu on October 24, 2009
ആശാനഭസ്സില്‍ തെളിഞ്ഞുനില്‍ക്കും
താരാകുമാരീ ആരോ ..
ഏകാന്തചിന്തയില്‍ ചന്ദനം ചാര്‍ത്തുവതാരോ
കിനാവുകള്‍ നേരോ (ആശാനഭസ്സില്‍)

ആരുമറിയാതെ ഞാനുമറിയാതെ
ആരോവന്നെന്നുള്ളില്‍ കൂടുകൂട്ടി- കൂടുകൂട്ടി
ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി
ആശാ- ആശാവിപഞ്ജിതന്‍ കമ്പി മീട്ടി- കമ്പി മീട്ടി

എങ്ങാണ്ടുനിന്നൊരു തുമ്പി വന്നൂ - കാട്ടി-
ലെന്നെ തിരഞ്ഞൊരു തുമ്പി വന്നൂ
എല്ലാ സുമങ്ങുമൊന്നിച്ചു പൂക്കുമീ
വല്ലരി കണ്ടു പകച്ചു നിന്നൂ (ആരുമറിയാതെ)

കരളിന്റെ ഭാഷയില്‍ ഒരു നല്ല പാട്ടവന്‍
ഒരുവരും കേള്‍ക്കാതെ പാടിത്തന്നൂ
കാതു കുളിര്‍ക്കുമാ സംഗീതം കേള്‍ക്കുവാന്‍
കാനനദേവത കാത്തു നിന്നൂ (ആരുമറിയാതെ)




----------------------------------

Added by devi pillai on November 25, 2009
 asanabhassil thelinjunilkkum
tharakumari aaro
ekanthachinthayil chandanam charthuvatharo
kinavukal nero

arumariyathe njanumariyathe
aro vannenullil koodukootti koodukootti
arana painkili aaramappainkili
aasa - aasavipanchithan kambimeetti
kambimeetti

enganduninnoru thumbivannu -katti
lenne thiranjoru thumbivannu
ella sumangalumonnichu pookkumee
vallarikandu pakachu ninnu

karalinte bhashayil oru nallapattavan
oruvarum kelkkathe paadithannu
kathukulirkkuma samgeetham kelkkuvan
kananadevatha kathuninnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്മചെയ്യണം
ആലാപനം : പി ലീല, കമുകറ, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇന്നലെ ഞാനൊരു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മലമകള്‍
ആലാപനം : പി ലീല, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൂടപ്പിറപ്പേ നീ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ശൃംഗാരലഹരി
ആലാപനം : കമുകറ, എംഎസ്‌ ബാബുരാജ്‌   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നാട്ടിൽ വരാമോ
ആലാപനം : എംഎസ്‌ ബാബുരാജ്‌, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌