View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളി മണവാട്ടി അഴകുള്ള മണവാട്ടി ...

ചിത്രംഈ നാടു് (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, സി ഒ ആന്റോ, ജെ എം രാജു, എസ്‌ പി ഷൈലജ

വരികള്‍

Added by devi pillai on August 25, 2008അമ്പിളിമണവാട്ടി ...അഴകുള്ള മണവാട്ടി...

അമ്പിളിമണവാട്ടി അഴകുള്ള മണവാട്ടി
നാണംകുണുങ്ങുന്നല്ലോ... ജന്നത്തുല്‍ ഫിര്‍ദൌസില്‍
ജന്നത്തുല്‍ ഫിര്‍ദൌസില്‍....

മലര്‍മേഘ പുതുമാരന്‍ മണവാളന്‍
കാനേത്തും കഴിഞ്ഞെത്തി മണിയറയില്‍
രോമാഞ്ചം കൊള്ളുന്നല്ലോ
അമ്പിളിമണവാട്ടി മലര്‍മേഘപുതുമാരന്‍

മാനത്തെ കൊട്ടാരത്തില്‍
പൂമുകിലും അമ്പിളിയും
പുതുക്കപ്പൂന്തേന്‍ നുകര്‍ന്നു മയങ്ങിയല്ല്ലൊ
അമ്പിളി മുകിലിന്റെ മാറില്‍ ഒതുങ്ങിയല്ലോ

ഇതിന്നോ ആദാമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി
തോട്ടം സൂക്ഷിപ്പാനോ കായ്കനികള്‍ ഭക്ഷിപ്പാനോ?

തോട്ടക്കാരപ്പയ്യന്‍ വന്തു കയ്യപ്പുടിച്ചാ
മാട്ടുക്കാരി പൊണ്ണുക്കെന്ന ചെയ്യമുടിയും?
കെളുങ്കളേ ആമാ...
തോട്ടക്കാരപ്പയ്യ മേലെ തപ്പ് ഇല്ലൈ
നമ്മ മാട്ടുക്കാരിപ്പൊണ്ണു മേലെയും തപ്പ് ഇല്ലൈ
പഞ്ജിക്കിട്ട് നേരത്തിരുന്ത് പച്ചിക്കതാന്‍ ചെയ്യും
അതനാല്‍ താന്‍ ഇന്ത കല്യാണം(3)

ഇരുമെയ്യാണെന്നാലും മനമൊന്നായ്
മരണംവരേയും നിങ്ങള്‍ പിരിയാതേ
അപ്പം നീ അവള്‍ക്കേകാന്‍ മറക്കാതേ
വസ്ത്രം നീ ഉടുപ്പിക്കാന്‍ മടിക്കാതേ
ആശനിരാശകള്‍ ആജീവനാന്തവും
പങ്കിട്ടു വാഴണം എന്നാളും

ഓഹോഹോ താനനനാനനാ....താനനനാനനാ
താനനനാനാ.....
നാനനനാനനനാ...നാനനനാനനനാ...
നാനനാ....
താളം മേളം നാദസ്വരം കുറിക്കല്യാണമേ
ആണും പെണ്ണും ചേര്‍ന്നാടീടും പുതുക്കല്യാണമേ
മെയ്യോടു മെയ്ചേരും പൂമെത്തയില്‍
നെഞ്ചോടു നെഞ്ചൊട്ടും ഈ വേളയില്‍
പുളകം മലര്‍മുകുളം ഇതു തനുവാകേ വിടരുന്ന
മധുരമദന രാവാണേ ചൊടിയില്‍ നിറയെ തേനാണേ(3)
താളം മേളം നാദസ്വരം കുറിക്കല്യാണമേ
ആണും പെണ്ണും ചേര്‍ന്നാടീടും പുതുക്കല്യാണമേ
........................
........................
ഇരുമെയ്യാണെന്നാലും മനമൊന്നായ്
മരണംവരേയും നിങ്ങള്‍ പിരിയാതേ
അപ്പം നീ അവള്‍ക്കേകാന്‍ മറക്കാതേ
വസ്ത്രം നീ ഉടുപ്പിക്കാന്‍ മടിക്കാതേ
ആശനിരാശകള്‍ ആജീവനാന്തവും
പങ്കിട്ടു വാഴണം എന്നാളും



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ ഹൂറി പോലെ
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
തട്ടെടീ ശോശാമ്മേ
ആലാപനം : കോറസ്‌, ജെ എം രാജു, കൃഷ്ണചന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ആകാശ പെരുന്തച്ചൻ
ആലാപനം : എസ് ജാനകി, ജെ എം രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ഇരുമെയ്യാണെന്നാലും (ബിറ്റ്)
ആലാപനം : ജെ എം രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മാനത്തെ കൊട്ടാരത്തിൽ (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം