View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തരംഗത്തിൻ അജ്ഞാത ...

ചിത്രംആയുധം (1982)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on July 18, 2010
 
അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍
നിന്‍ സ്നേഹധാരയില്‍ അലിഞ്ഞു
ആരാരും അറിയാതെ ആത്മാവില്‍ വീണ്ടും
ആശ തന്‍ പൂക്കള്‍ വിടര്‍ന്നു (2)
(അന്തരംഗത്തിന്നജ്ഞാത )

പണ്ടു ഞാന്‍ സ്നേഹിച്ച പച്ചത്തുരുത്തുകള്‍
മോഹത്തിന്‍ നിറമായിരുന്നു - വ്യര്‍ത്ഥമാം
മോഹത്തിന്‍ നിറമായിരുന്നു
(പണ്ടു ഞാന്‍ )
നഷ്ടസ്വപ്നങ്ങള്‍ തന്‍ തീരത്തു വീണെന്റെ
മാനസം തേങ്ങിക്കരഞ്ഞു - എന്നുമെന്‍
മാനസം തേങ്ങിക്കരഞ്ഞു
(അന്തരംഗത്തിന്നജ്ഞാത )

ഇത്ര നാള്‍ ഓമനേ ഞാനെന്റെ വീഥിയില്‍
ഏകാന്ത പദയാത്ര ചെയ്തു - മൂകമെന്‍
മോഹങ്ങള്‍ അനുയാത്ര ചെയ്തു
(ഇത്ര നാള്‍ )
ബന്ധങ്ങളില്ലാതെ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍
പൊയു്മുഖമെങ്ങോ മറഞ്ഞു - വീണ്ടും
മാനസം തേങ്ങിക്കരഞ്ഞു
(അന്തരംഗത്തിന്നജ്ഞാത )

----------------------------------

Added by devi pillai on August 13, 2010
antharangathin ajnaatha nombarangal
nin snehadhaarayil alinju
aaraarum ariyaathe aathmaavil veendum
aashathan pookkal virinju

pandu njan snehicha pachathuruthukal
mohathin niramaayirunnu- vyarthamaam
mohathin niramaayirunnu
nashtaswapnangal than theerathu veenente
maanasam thengikkaranju - ennumen
maanasam thengikkaranju

ithranaal omane njanente veedhiyil
ekaantha padayaathra cheythu- mookamen
mohangal anuyaathra cheythu
bandhangalillaathe lakshyangal thedumpol
poymukhamengo maranju - veendum
maanasam thengikkaranju


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൈലാഞ്ചി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കല്യാണി മേനോന്‍   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
രാഗ മധുരിമ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
എനിക്കു ചുറ്റും
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍