View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വീണേ വീണേ ...

ചിത്രംആലോലം (1982)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Veene veene veene veene veena kunje
En nenjile thaalathin kanne nee (veene)
Konchedi konchedi vaaythaari (2) (veene)

Inku vende inkinku vende
Umma vende ponnumma vende
Thanka kudathinte naavum dhosham theeraan
Amma padaam navoru paatu
Tholum melettee thottilaatti
Thore thore aaraaro paadaam
Neeyurangiyaalo mindaathe anangaathe
Mindaathe anangaathe ninneyum nokkiyirikkum
Ninneyum nokkiyirikkum (veene)

Kinginiyum ponnaranjaanam
Ninnudalil nallalankaaram
Picha nadannu nee kai kondethunnathellaam
Thatti veezhthum thaayaattu kutti
vashiyil achan chaarethethi
kanmizhichu kopichu nilkke
Nee karanju poyaal poove nee thalaraathe
Poove nee thalaraathe
Ninne njaan vaari punarum (2) (veene)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വീണേ വീണേ വീണക്കുഞ്ഞേ
എന്‍ നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
കൊഞ്ചടി വായ്ത്താരി

ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
അമ്മ പാടാം നാവോറ് പാട്ട്
തോളുമ്മേലേറ്റി തൊട്ടിലാട്ടി
തോരെത്തോരെ ആരാരൊ പാടാം
നീയുറങ്ങിയാലോ മിണ്ടാതെ അനങ്ങാതെ
നിന്നെയും നോക്കിയിരിക്കും
നിന്നെയും നോക്കിയിരിക്കും

കിങ്ങിണിയും പൊന്നരഞ്ഞാണും
നിന്നുടലില്‍ നല്ലലങ്കാരം
പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
തട്ടിവീഴ്ത്തും തായാട്ടുകുട്ടി
വാശിയിലച്ഛന്‍ ചാരത്തെത്തി
കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
നീ കരഞ്ഞുപൊയാല്‍ പൂവേ നീ തളരാതെ
പൂവേ നീ തളരാതെ
നിന്നെ ഞാന്‍ വാരിപ്പുണരും
നിന്നെഞാന്‍ വാരിപ്പുണരും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം പീലി
ആലാപനം : കെ ജെ യേശുദാസ്, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍, ജയദേവര്‍   |   സംഗീതം : ഇളയരാജ
അമ്പത്തൊമ്പതു പെണ്‍പക്ഷി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, കല്യാണി മേനോന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഇളയരാജ
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ഇളയരാജ
ആലായാല്‍ തറവേണം
ആലാപനം : നെടുമുടി വേണു   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍