Kuliradunnu Maanathu ...
Movie | Olangal (1982) |
Movie Director | Balu Mahendra |
Lyrics | ONV Kurup |
Music | Ilayaraja |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Jacob John Kuliraadunnu manathu kili paadunnu thaazhathu manjil virinju mandaarangal nenjil kininju thenthullikal kilivaathil thurannoru pon pakshil pol ini en gaaname poroo Kuliraadunnu manathu kili paadunnu thaazhathu uzhiuyunnu nira thaalam azhakolum nira thaalam ani thinkal thiri neetti kani kanmoo kathir maanam thalir nullee thalir nullee thalarum nin viral muthaal oru kumbil kulirum kondoru kaattingalayunnu aaranya laavanyamaai aaromale poroo nee... kuliraadunnu manathu kili paadunnu thaazhathu Pada thaalam murukumbol thudi naadam murukumbol oru minnal kodi pole oru ponnin thira pole naru muthin chiri chinnum oru kanni mazhapole ini nrutham thudarille ithile nee varikille ee manam ee bhoomiyum paadunnitha poroo nee kuliraadunnu manathu kili paadunnu thaazhathu manjil virinju mandaarangal nenjil kininju thenthullikal kilivaathil thurannoru pon pakshil pol ini en gaaname poroo kuliraadunnu manathu kili paadunnu thaazhathu | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍ നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍ കിളി വാതില്‍ തുറന്നൊരു പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് ഉഴിയുന്നു നിറ താലം അഴകോലും നിറ താലം അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍ ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ ... കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍ ഒരു മിന്നല്‍ കോടി പോലെ ഒരു പൊന്നിന്‍ തിര പോലെ നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍ നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍ കിളി വാതില്‍ തുറന്നൊരു പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത് |
Other Songs in this movie
- Vezhaambal kezhum venalkkudeeram
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : Ilayaraja
- Thumbi vaa thumbakudathin
- Singer : S Janaki | Lyrics : ONV Kurup | Music : Ilayaraja