പൂവിരിഞ്ഞില്ല ...
ചിത്രം | ഇണ (1982) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 പൂ വിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല മുത്തു കിലുങ്ങും മുന്തിരിച്ചെപ്പിൽ മുള വിരിഞ്ഞില്ലാ ചുറ്റും നിറമലിഞ്ഞില്ല ആ....ആ.....ആ....ആ........... തണ്ടുലഞ്ഞില്ല തണ്ടിൽ ചെണ്ടുണർന്നില്ല ഇക്കിളിക്കൊമ്പിൽ തക്കിളിത്തുമ്പിൽ കിളി പറന്നില്ലാ ചുറ്റും കള നിറഞ്ഞില്ല കുഞ്ഞു തെന്നൽ വിശറി വീശി ഇടവഴിയരികിൽ കുളിരരുവികൾ അലകളും ഞൊറിഞ്ഞലസമായൊഴുകി (2) പൊന്നു പൂത്ത താഴ്വരയിൽ പുതുമണമിളകി (2) തടങ്ങളിൽ കയങ്ങളിൽ തടിനികൾ തഴുകി (തണ്ടുലഞ്ഞില്ല..) ചായമിട്ടു ചമയമാർന്ന മലയുടെ മറവിൽ ചെറുകുരുവികൾ ഇണകളോടൊത്ത് ചിറകുകൾ ഉരുമ്മി (2) നീലമേഘമാലകളാൽ നിഴലുകൾ മെഴുകി (2) വനങ്ങളും ചുരങ്ങളും കളികളിൽ മുഴുകി (പൂ വിരിഞ്ഞില്ലാ...) ---------------------------------- Added by jayalakshmi.ravi@gmail.com on June 23, 2010 Poovirinjilla poovil thenuranjilla muthu kilungum munthiricheppil mula virinjilla chuttum niramalinjilla aa...aa...aa... thandulanjilla thandil chendunarnnilla ikkilikkombil thakkili thumbil kili parannilla chuttum kala niranjilla kunjuthennal vishari veeshi idavazhiyarikil kuliraruvikal alakal njorinjlasamaay ozhuki ponnu pootha thaazhvarayil puthumanamilaki - 2 thadangalil kayangalil thadinikal thazhuki thandulanjilla thandil chendunarnnilla ikkilikkombil thakkili thumbil kili parannilla chuttum kala niranjilla chaayamittu chamayaarnna malayude maravil cherukuruvil inakalodothu chirakukal urummi neelameghamaalakalaal nizhalukal mezhuki - 2 vanangalum churangalum kalikalil muzhuki (poovirinjilla.....) aa...aa...aa...aa...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെള്ളിച്ചില്ലും വിതറി
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- അരളിപ്പൂങ്കാടുകൾ
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- കിനാവിന്റെ വരമ്പത്ത്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- ഏയ് കാക്കാ ഏയ് കാക്കാ
- ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍