View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിനാവിന്റെ വരമ്പത്ത് ...

ചിത്രംഇണ (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by Susie on January 17, 2010

കിനാവിന്റെ വരമ്പത്ത് മഴ വന്ന സമയത്ത്
നനയാതൊതുങ്ങി നിന്നൊരു പെണ്ണ്
അവള്‍ അനുവാദം ചോദിക്കാതെ ഖല്‍ബിന്റെ പുറമ്പോക്കില്‍
കുടിലും വെച്ചങ്ങതിലങ്ങു കൂടി ..
(കിനാവിന്റെ ...)

ഒഴിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ അവകാശം പറഞ്ഞവള്‍
ഹലാക്കിന്റെ ഇബിലീസായ് മാറി
ഒഴിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ അവകാശം പറഞ്ഞവള്‍
ഹലാക്കിന്റെ ഇബിലീസായ് മാറി
ഞമ്മള്‍ അടവുകള്‍ പതിനെട്ടും പെരുമാറിക്കഴിഞ്ഞിട്ടും
ഒരുമ്പെട്ടു മിഴികൊണ്ട് ..
അടവുകള്‍ പതിനെട്ടും പെരുമാറി ക്കഴിഞ്ഞിട്ടും
ഒരുമ്പെട്ടു മിഴികൊണ്ട് കടുകും വറുത്തെടുത്ത
വമ്പത്തീ ..ഹ .. മൊഞ്ചത്തീ ..
അവള്‍ നമ്മളെയിട്ടൊരു പമ്പരമാക്കിയെറിഞ്ഞു കറക്കിയെടുത്ത് നടന്നൊരു
സംഭവമുണ്ടല്ലോ , നെഞ്ചിലതിപ്പോഴുമുണ്ടല്ലോ ..
(കിനാവിന്റെ ...)

ഏ കാക്കാ ഏ കാക്കാ കഥ പറയാം കാക്കാ
വേഷം മാറിയ ചെന്നായുടെ ചെറു കഥ പറയാം കാക്കാ
ഏ കാക്കാ കാദര്‍ കാക്കാ ഒരു കഥ പറയാം കാക്കാ
വേഷം മാറിയ ചെന്നായുടെ ചെറു കഥ പറയാം കാക്കാ

ഒരു മലയരികില്‍ ഒരു പുല്‍പ്പരപ്പില്‍
കുറെ ആടുകള്‍ മേഞ്ഞിരുന്നു
അപ്പോള്‍ അതുവഴിയെ ഒരു പടു കിഴവന്‍
ചെന്നായ വലഞ്ഞെത്തി
കുരുന്നാടുകള്‍ തന്‍ രുചിയറിയാന്‍
അവനന്നൊരു കൊതിയിളകി
ഉടനാക്കിളവന്‍ ചെന്നായതിനായൊരു
സൂത്രമെടുത്തല്ലോ

ആട്ടിടയന്‍ കൊന്നുരിച്ചെറിഞ്ഞിട്ടോ -
രാട്ടിന്റെ തോലണിഞ്ഞു
കൂട്ടത്തില്‍ ചെന്നവന്‍ ആടുകളോടൊപ്പം
ആലയില്‍ ചെന്നെത്തി
അങ്കിള്‍ ....ആന്റി....ഞങ്ങടെയീക്കഥ കേള്‍ക്കൂ
തന്ത്രമെടുത്തവനെങ്കിലും പിന്നീടെന്തായി
സംഭവമെന്തായി

അത്താഴത്തിനൊരാടിനെ വെട്ടാന്‍
ഇടയന്‍ വന്നെത്തി
പതിവുംപടിയൊരു തടിയനെയന്നവന്‍
അതിനായ് കണ്ടെത്തി

അതേയ്...ആ ചെന്നായായിരുന്നു!

ആട്ടിന്തോലിട്ട ചെന്നായങ്ങനെ
ഇടയന്റെ ഇരയായി
വേഷംകെട്ടല്‍ ദോഷം ചെയ്യുമെ-
ന്നങ്ങനെ വെളിവായി
അങ്കിള്‍..ആന്റി...
ഞങ്ങളോടൊപ്പം പാടൂ
വേഷം കെട്ടിയ ചെന്നായുടെ കഥ
ഞങ്ങളോടൊപ്പം പാടൂ
(ഒരു മലയരികില്‍..)
ല ല ല ല ല ...
ല ല ല ല ല ...

----------------------------------


Added by shine_s2000@yahoo.com on May 12, 2009
Kinavinte varambathu, mazha vanna samayathu
nanayaathothungi ninnoru pennu
aval anuvaadam chodikkathe khalbinte puram pokkil
kudilum vechangathilangu koodi..
(Kinavinte ...)

ozhippikkan thuninjappol, avakaasam paranjaval
halakkinte ibileesaay maari
ozhippikkan thuninjappol, avakaasam paranjaval
halakkinte ibileesaay maari
njammal adavukal pathinettum permaari kazhinjittum
orumbettu, mizhikondu..
adavukal pathinettum permaari kazhinjittum
orumbettu, mizhikondu, kadukum varuthedutha
vambathee..ha.. monjathee..
aval nammaleyittoru pambaramaakiyerinju nadannoru
sambhavamundallo, nenjilathippozhumundallo..
(Kinavinte ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിച്ചില്ലും വിതറി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
അരളിപ്പൂങ്കാടുകൾ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പൂവിരിഞ്ഞില്ല
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഏയ് കാക്കാ ഏയ് കാക്കാ
ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍