View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിയുടെ കവിത ...

ചിത്രംപ്രിയസഖി രാധ (1982)
ചലച്ചിത്ര സംവിധാനംകെ പി പിള്ള
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010

ചിരിയുടെ കവിത വേണോ
മണമുതിരുന്ന കുളിരിന്റെ കൂമ്പാരം വേണോ
കരയാനറിയാത്ത സൗന്ദര്യം
കള്ളമറിയാത്ത ശൈശവം
ആർക്കു വേണം പൂക്കളാർക്കു വേണം
(ചിരിയുടെ....)

കാറ്റത്തടർന്നതല്ല
കള്ളിമുള്ളിൽ വീണതല്ല
കന്യക തൻ കൈവിരൽ തൊട്ടു തലോടിയ
കമനീയ സങ്കല്പങ്ങൾ
അരിമുല്ല കുടമുല്ല ജാതിമുല്ല
ആർക്കു വേണം പൂക്കളാർക്കു വേണം
(ചിരിയുടെ....)

വാടിത്തുടങ്ങിയില്ല
വർണ്ണങ്ങൾ മാഞ്ഞതില്ല
കണ്ണുകാണാപ്പെണ്മണി കണ്ടു വരും
കറ തീർന്ന മധുരിമകൾ
അരിമുല്ല കുടമുല്ല ജാതിമുല്ല
ആർക്കു വേണം പൂക്കളാർക്കു വേണം
(ചിരിയുടെ....)

----------------------------------

Added by devi pillai on December 1, 2010

chiriyude kavitha veno
manamuthirunna kulirinte koombaaram veno?
karayaanariyaatha soundaryam
kallamariyaatha shaishavam
aarkkuvenam pookkalaarkkuvenam

kaattathadarnnathalla kallimullil veenathalla
kanyakathan kaiviral thottuthalodiya
kamaneeya sankalppangal
arimulla kudamulla jaathimulla
aarkkuvenam pookkalaarkku venam?

vaadithudangiyilla varnnangal maanjathilla
kannukaanaappenmani kanduvarum
karatheernna madhurimakala
arimulla kudamulla jaathimulla
aarkkuvenam pookkalaarkkuvenam?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിളിച്ചാൽ കേൾക്കാതെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സിന്ദൂരം പൂശി
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അകലെ നിന്നു ഞാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി