View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിടർന്നു തൊഴുകൈ ...

ചിത്രംജോൺ ജാഫർ ജനാർദ്ദനൻ (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, കല്യാണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 corrected by jayalakshmi.ravi

വിടർന്നു തൊഴുകൈത്താമരകൾ
മനസ്സിൻ മദനപ്പൊയ്കകളിൽ
സഖീ നിൻ മിഴിക്കോവിൽ തുറക്കൂ
എന്നും പൂമാല ചാർത്തും മലർവനം നീ
എന്നും സ്വരധാര തൂവും മണിവേണു നീ
(വിടർന്നു...)

ഇനിയെന്റെ ലോകം നിൻ പ്രേമവാനം
നിമിഷങ്ങൾ ചൂടും നിന്നോർമ്മ മാത്രം
മംഗല്യരാവില്‍ നിന്റെ മാറിലെ കുളിർ ചൂടി
മയങ്ങുന്ന കല്പനയിൽ മതിമറക്കുന്നു ഞാൻ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓളങ്ങളായ്
ഒഴുകും നമ്മൾ ഓളങ്ങളായ്
ചിരിച്ചാൽ പൊഴിയും പവിഴങ്ങൾ
കനിഞ്ഞാൽ കവിയും മുത്തങ്ങൾ
പ്രണയമധുസാഗരം നീ
സ്നേഹപൂങ്കാറ്റിലാടും പുലർക്കാലം നീ
വർണ്ണപ്പൂമ്പട്ടു നെയ്യും മധുമാസം നീ

മഴവില്ലിന്റെ നിറങ്ങളേഴും കളിയാടി
മണിമുത്തേ നിൻ മേനി തന്നൊരു പെരുന്നാള്
(മഴവില്ലിന്റെ.....)
നല്ല സുറുമയിൽ മിഴി കുളിച്ചു നിന്നെ കാണാന്‍
എന്റെ കരികൂന്തലിളകി നിൻ മുഖം മറയ്ക്കാൻ
മഴവില്ലിന്റെ നിറങ്ങളേഴും കളിയാടി
മണിമുത്തേ നിൻ മേനി തന്നൊരു പെരുന്നാള്

ആനന്ദഭൈരവി പോലാടി വരൂ നീ
ആരാധകന്റെ നെഞ്ചം മഞ്ചലാക്കൂ‍ നീ
നിൻ പ്രേമവിപഞ്ചികയിൽ എന്നേ വീണലിഞ്ഞു ഞാൻ
നിൻ മോഹമഞ്ചങ്ങളിൽ എന്നേ വീണുറങ്ങീ ഞാൻ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓളങ്ങളായ്
ഒഴുകും നമ്മൾ ഓളങ്ങളായ്
നിറങ്ങള്‍ നിറയും നിന്‍ കണ്ണില്‍
സ്വരങ്ങള്‍ പുണരും നിന്‍ ചുണ്ടില്‍
പതിഞ്ഞു മമസ്നേഹരാഗം
സ്നേഹപൂങ്കാറ്റിലാടും പുലർക്കാലം നീ
വർണ്ണപ്പൂമ്പട്ടു നെയ്യും മധുമാസം നീ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓളങ്ങളായ്
ഒഴുകും നമ്മൾ ഓളങ്ങളായ്
(വിടർന്നു....)
 

----------------------------------

Added by jayalakshmi.ravi@gmail.com on June 25, 2010

Vidarnnu thozhukai thaamarakal
manassin madanappoykakalil
sakhee nin mizhikkovil thurakkoo
ennum poomaala chaarthum malarvanam nee
ennum swaradhaara thoovum manivenu nee
(vidarnnu thozhukai....)

iniyente lokam nin premavaanam
nimishangal choodum ninnormma maathram
mangalyaraavil ninte maarile kulirchoodi
mayangunna kalpanayil mathimarakkunnu njaan
O O O....raagaswarggathil
thaalamelamode swapnakaavyagangayil
ozhukum nammal olangalaay
ozhukum nammal olangalaay
chirichaal pozhiyum pavizhangal
kaninjaal kaviyum muthangal
pranayamadhusaagaram nee
snehapoonkaattilaadum pularkkaalam nee
varnnappoombattu neyyum madumaasam nee

mazhavillinte nirangalezhum kaliyaadi
manimuthe nin meni thannoru perunnaalu
(mazhavillinte....)
nalla surumayil mizhi kulichu ninne kaanaan
ente karinkoonthalilaki nin mukham maraykkaan
mazhavillinte nirangalezhum kaliyaadi
manimuthe nin meni thannoru perunnaalu

aanandabhairavi polaadi varoo nee
aaraadhakante nencham manchalaakkoo nee
nin premavipanchikayil enne veenalinju njaan
nin mohamanchangalil enne veenurangee njaan
O O O......raagaswarggathil
thaalamelamode swapnakaavyagangayil
ozhukum nammal olangalaay
ozhukum nammal olangalaay
nirangal nirayum nin kannil
swarangal punarum nin chundil
pathinju mamasneharaagam
snehapoonkaattilaadum pularkkaalam nee
varnnappoombattu neyyum madumaasam nee
O O O......raagaswarggathil
thaalamelamode swapnakaavyagangayil
ozhukum nammal olangalaay
ozhukum nammal olangalaay
(vidarnnu.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജോൺ ജാഫർ ജനാർദ്ദനൻ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, കല്യാണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
My name is John
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
പൂന്തട്ടം പൊങ്ങുമ്പോൾ
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
നിറങ്ങൾ നിറയും
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
മതമേതായാലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം