View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴത്തെ ചോലയില്‍ ...

ചിത്രംപുത്രി (1966)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

 aahaa... aahaa... ohoho... oo....
Thaazhathe cholayil njaan neeraadi ninna neram
Thaamara pookkalenthe thala thaazhthi?- 2
Thanka chilampumittu thaatheyyam thaalamittu
Thamburu meetti varum kaatte chollu- 2
(Thaazhathe...)

aahaa... aahaa... ohoho... oo....
Moovuru mungiyente poomudi chinniyappol
Mooli parannathenthe kari vande?
Kannaadi thelineettil kanmuna pathinjappol
Thenni pidanjathenthe karimeene?- 2
(Thaazhathe...)

Enne punarnna neram kunjala kaikal thorum
Chandana chaaraninja kulirenthe kulirenthe?
Neeraattu kazhinju njaan pokumpolenthinenne
Neelaampal mottukalaal vilikkunnu- 2
(Thaazhathe...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താഴത്തെ ചോലയില്‍ ഞാന്‍ നീരാടി നിന്ന നേരം
താമരപ്പൂക്കളെന്തേ തലതാഴ്ത്തി?
താമരപ്പൂക്കളെന്തേ തലതാഴ്ത്തി?
തങ്കച്ചിലമ്പുമിട്ടു താതെയ്യം താളമിട്ടു
തംബുരു മീട്ടി വരും കാറ്റേ ചൊല്ല്
തംബുരു മീട്ടി വരും കാറ്റേ ചൊല്ല്
(താഴത്തെ...)

മൂവുരു മുങ്ങിയെന്റെ പൂമുടി ചിന്നിയപ്പോള്‍
മൂളിപ്പറന്നതെന്തേ കരിവണ്ടേ ?
കണ്ണാടിത്തെളിനീറ്റില്‍ കണ്മുന പതിഞ്ഞപ്പോള്‍
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ?
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ?
(താഴത്തെ...)

എന്നെ പുണര്‍ന്ന നേരം കുഞ്ഞലക്കൈകള്‍ തോറും
ചന്ദനച്ചാറണിഞ്ഞ കുളിരെന്തേ കുളിരെന്തേ ?
നീരാട്ടു കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ എന്തെ
നീലാമ്പല്‍ മൊട്ടുകളാല്‍ വിളിക്കുന്നു
(താഴത്തെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാന്‍ കൊതിച്ചെന്നെ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
വാര്‍മുകിലേ വാര്‍മുകിലേ
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
തൊഴുകൈത്തിരിനാളം
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
കണ്‍പീലീ
ആലാപനം : പി ലീല, കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
വാര്‍മുകിലേ വാര്‍മുകിലേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
കാട്ടുപൂവിന്‍ കല്ല്യാണത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാപത്തിന്‍ പുഷ്പങ്ങള്‍
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍