View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രകാശ നാളം ചുണ്ടില്‍ മാത്രം ...

ചിത്രംഒരു വിളിപ്പാടകലെ (1982)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Prakaashanaalam chundil maathram
Manassilaake mahaandhakaaram
Ellaamabhinayam paathiraavil
Polinju poyii vasantha thaaram (Prakaasha)

Arangil maathram ee sangeetham
aniyarakkullil vilapanaadam
Viroopa roopam vishaada vachanam
azhinja chamayam
Irunda vadanam (prakasha)

Kadamaay vaangiya thoomandahaasam
aninju veedhiyilananja neram
anakalellaam thakarnnu veenu
Aathmaavilozhukii kanneerin dhaaraa (prakaasha)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പ്രകാശനാളം ചുണ്ടില്‍ മാത്രം
മനസ്സിലാകെ മഹാന്ധകാരം
എല്ലാമഭിനയം പാതിരാവില്‍
പൊലിഞ്ഞുപോയി വസന്ത താരം

അരങ്ങില്‍ മാത്രം ഈ സംഗീതം
അണിയറയ്ക്കുള്ളില്‍ വിലാപനാദം
വിരൂപരൂപം വിഷാദവചനം
അഴിഞ്ഞചമയം ഇരുണ്ട വദനം

കടമായ്‌വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞുവേദിയിലണഞ്ഞ നേരം
അണകളെല്ലാം തകര്‍ന്നു വീണു
ആ......
അണകളെല്ലാം തകര്‍ന്നു വീണു
ആത്മാവിലൊഴുകി കണ്ണീരിന്‍ ധാര


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ നിറങ്ങൾ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
എല്ലാം ഓർമ്മകൾ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌