പാപത്തിന്‍ പുഷ്പങ്ങള്‍ ...
ചിത്രം | പുത്രി (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Sreedevi Pillai paapathin pushpangal njettattu veenu paade yavanika veenu paade yavanika veenu kenuvilichaalum kelkkaatha doorathil praanante painkil paarippoyi kozhiyum manpoovukal kaineetti vaanguvaan mizhineerumaay bhoomi kaathu nilppoo(paapathin) oruthulli kanneeraal oru gadgadathaal thirike vilikkaan aavilla oru paapanimishathin shaapam valarnnu arumakkidaangale haa kavarnnu nin arumakkidaangale haa kavarnnu(paapathin) ariyaatha thettukal aruthaatha mohangal avarinnee mannilerinju poyee paramamaam shaanthi than ajnjaatha theerame parishudhaathmaakkalkku vazhiyorukku ee parishudhaathmaakkalkku vazhiyorukku | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പാപത്തിന്‍ പുഷ്പങ്ങള്‍ ഞെട്ടറ്റു വീണു പാടേ യവനിക വീണൂ പാടേ യവനിക വീണൂ... കേണുവിളിച്ചാലും കേള്‍ക്കാത്ത ദൂരത്തില്‍ പ്രാണന്റെ പൈങ്കിളി പാറിപ്പോയീ കൊഴിയും മണ്‍പൂവുകള്‍ കൈനീട്ടി വാങ്ങുവാന്‍ മിഴിനീരുമായ് ഭൂമി കാത്തുനില്‍പ്പൂ... (പാപത്തിന്‍... ) ഒരു തുള്ളി കണ്ണീരാല്‍ ഒരു ഗദ്ഗദത്താല്‍ തിരികെ വിളിക്കാന്‍ ആവില്ലാ ഒരു പാപനിമിഷത്തിന്‍ ശാപം വളര്‍ന്നു അരുമക്കിടാങ്ങളെ ഹാ കവര്‍ന്നു നിന്‍ അരുമക്കിടാങ്ങളെ ഹാ കവര്‍ന്നു... (പാപത്തിന്‍... ) അറിയാത്ത തെറ്റുകള്‍ അരുതാത്ത മോഹങ്ങള്‍ അവരിന്നീ മണ്ണിലെറിഞ്ഞുപോയീ പരമമാം ശാന്തി തന്‍ അജ്ഞാതതീരമേ പരിശുദ്ധാത്മാക്കള്‍ക്കു വഴിയൊരുക്കൂ.. ഈ പരിശുദ്ധാത്മാക്കള്‍ക്കു വഴിയൊരുക്കൂ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴത്തെ ചോലയില്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കാണാന്‍ കൊതിച്ചെന്നെ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- തൊഴുകൈത്തിരിനാളം
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കണ്‍പീലീ
- ആലാപനം : പി ലീല, കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കാട്ടുപൂവിന്‍ കല്ല്യാണത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍