View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരശങ്കര ശിവശങ്കര ...

ചിത്രംഅനുരാഗക്കോടതി (1982)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല, വാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on July 14, 2010
ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ
അറിയാതെ ഇവൾ ചെയ്യും അപരാധമെല്ലാം
അലിവോടെ കനിവോടെ മാപ്പേകുക പരനേ
ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ
(ഹരശങ്കര......)

തിരുമിഴിയും കടമിഴിയും കഥപറയും നേരം
കരളാകെ കനവുകളാൽ കണിവെയ്ക്കും നേരം
(തിരുമിഴിയും......)
തുടികൊട്ടും അനുരാഗ കടമിഴിമഴയേകും
ഈ കുളിരലയിൽ നിന്നും നീ കരകേറ്റുക ശിവനേ
(ഹരശങ്കര.....)

തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം
ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം
(തിരുവൈക്കത്തപ്പനൊരു.....)
എരിയുന്ന പഞ്ചാഗ്നിയിൽ നിന്നു തപം ചെയ്യാൻ
മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ
ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ
(ഹരശങ്കര....)



----------------------------------


Added by jayalakshmi.ravi@gmail.com on July 14, 2010
Harasankara shivasankara duritham kala shivane
shivapaadamodanayaanoru vazhikaattuka maname
ariyaathe ival cheyyum aparaadhamellaam
alivode kanivode maappekuka parane
harasankara shivasankara duritham kala shivane
shivapaadamodanayaanoru vazhikaattuka maname
(harasankara......)

thirumizhiyum kadamizhiyum kadhaparayum neram
karaalaake kanavukalaal kaniveykkum neram
(thirumizhiyum......)
thudikottum anuraaga kadamizhimazhayekum
ee kuliralayil ninnum nee karakettuka shivane
(harashankara.....)

thiruvaikkathappanoru thirumadhuram nedikkaam
shivaraathri maahaathmyam uruvittu paadeedaam
(thiruvaikkathappanoru.....)
eriyunna panchaagniyil ninnu thapam cheyyaan
malarsharavum madhumazhayum orukkaam njaan shivane
harasankara shivasankara duritham kala shivane
shivapaadamodanayaanoru vazhikaattuka maname
(harashankara....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നി തെന്നി
ആലാപനം : എസ് ജാനകി   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
രാം രാജു
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
മഴവില്ലാൽ പന്തൽ മേയുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍