View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിത പൂവനത്തില്‍ ...

ചിത്രംപൗരുഷം (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, കല്യാണി മേനോന്‍

വരികള്‍

(വരികൾ ചേർത്തത് അനിൽ നെൽപ്പുര )


ജീവിത പൂവനത്തിൽ
സ്നേഹത്തിൻ പാരിജാതം
മോഹങ്ങൾ ഈണമാകും
ജീവന്റെ സ്വപ്നഗാനം
മധുരമീ യൗവ്വനം
അസുലഭം സുന്ദരം
(ജീവിത പൂവനത്തിൽ )

ജീവിതങ്ങൾ കൂടൊരുക്കും
ഭാവനകൾ തേടിയെത്തും
സ്നേഹമെന്നും തേൻ പകരും
ദേവരാഗ ലയവിന്യസം
(ജീവിതങ്ങൾ കൂടൊരുക്കും)
മധുരമീ യൗവനം
അസുലഭം സുന്ദരം

കണ്ണുനീരും പങ്കുവെയ്ക്കും
പുഞ്ചിരിയായ് മാറണയ്ക്കും
സ്നേഹമെന്നും സാന്ത്വനത്തിൻ
സൗമ്യ സാന്ദ്രമാം അവതാരം
(കണ്ണുനീരും പങ്കുവെയ്ക്കും)
മധുരമീ യൗവനം
അസുലഭം സുന്ദരം
ജീവിത പൂവനത്തിൽ
സ്നേഹത്തിൻ പാരിജാതം
മോഹങ്ങൾ ഈണമാക്കും
ജീവന്റെ സ്വപ്നഗാനം
മധുരമീ യൗവനം
അസുലഭം സുന്ദരം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു നേരം കഞ്ഞിക്കു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഇനിയും ഇതള്‍ ചൂടി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എ ടി ഉമ്മര്‍