View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായാ പ്രപഞ്ചങ്ങള്‍ ...

ചിത്രംഎന്നെ ഞാന്‍ തേടുന്നു (1983)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maayaa prapanchangal manassil manalaaranyangal
oru thulli daahaneer uravaykku vendi
alayukayaaninnu njaan - enne
thedukayaaninnu njaan
(maayaa)

sathyam thedi chudalakkalangalkku
kaaval ninna pithaakkanmaar (sathyam)
puthranmaarude shavadaahangalkku
prathiphalam chodicha naattiloode
alayukayaaninnu njaan - enne
thedukayaaninnu njaan
(maayaa)

garbham nooru kudangalilaakkiya
gaandhaarikalude manniloode (garbham)
swantham kunjine puzhayilozhukkiya
kunthikal vaazhunna naattiloode
alayukayaaninnu njaan - enne
thedukayaaninnu njaan
(maayaa)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍
ഒരു തുള്ളി ദാഹനീര്‍ ഉറവയ്ക്കു വേണ്ടി അലയുകയാണിന്നു ഞാന്‍
എന്നെ തേടുകയാണിന്നു ഞാന്‍ (2)
മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍

സത്യം തേടി ചുടലക്കളങ്ങള്‍ക്കു കാവല്‍ നിന്ന പിതാക്കന്മാര്‍ (2)
പുത്രന്മാരുടെ ശവദാഹങ്ങള്‍ക്കു പ്രതിഫലം ചോദിച്ച നാട്ടിലൂടെ
അലയുകയാണിന്നു ഞാന്‍ എന്നെ തേടുകയാണിന്നു ഞാന്‍
മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍

ഗര്‍ഭം നൂറു കുടങ്ങളിലാക്കിയ ഗാന്ധാരികളുടെ മണ്ണിലൂടെ (2)
സ്വന്തം കുഞ്ഞിനെ പുഴയിലൊഴുക്കിയ കുന്തികള്‍ വാഴുന്ന നാട്ടിലൂടെ
അലയുകയാണിന്നു ഞാന്‍ എന്നെ തേടുകയാണിന്നു ഞാന്‍
(മായാ പ്രപഞ്ചങ്ങള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരികള്‍ പറവകള്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍