View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Alanjori choodum ...

MovieBhookambam (1983)
Movie DirectorJoshiy
LyricsBichu Thirumala
MusicShankar Ganesh
SingersP Jayachandran, Vani Jairam

Lyrics

Added by madhavabhadran on November 20, 2011
 
(പു) അലഞൊറിചൂടും ഒരു കടലോരം
(സ്ത്രീ) അരുവികള്‍ വീഴും അഴിമുഖതീരം
(പു) പൂവേണി നിന്നോടൊപ്പം കളിയാടാനെന്തു സുഖം
(സ്ത്രീ) പൂമാരനോടൊത്തെന്നും വിളയാടാനെന്തു രസം
(ഡു) പകലിനു നീളം പതിവിനുമേറേ
മദനനു വില്ലില്‍ മലര്‍ശ്ശരമേറേ

(അലഞൊറി)

(സ്ത്രീ) അകലെ തിരയുമ്പോള്‍ എന്‍ കനകം വിടരും നേരം
(പു) കവിളില്‍ കളഭം പെയ്തും ചൊടിയില്‍ പവിഴം കൊയ്തും
(സ്ത്രീ) എന്നില്‍ ഉറങ്ങി നിന്നില്‍ ഉണര്‍ന്നു തമ്മില്‍ കിനാക്കള്‍ നെയ്തും
(പു) എന്നില്‍ ഉറങ്ങി നിന്നില്‍ ഉണര്‍ന്നു തമ്മില്‍ കിനാക്കള്‍ നെയ്തും
(സ്ത്രീ) പ്രകൃതിയോടൊത്തു സരസസല്ലാപം അലസം ചൊരിയാന്‍ വാ
(പു) പ്രകൃതിയോടൊത്തു സരസസല്ലാപം അലസം ചൊരിയാന്‍ വാ

(അലഞൊറി)

(പു) മണലില്‍ ചുഴികള്‍ പോലെ മനസ്സില്‍ പുളകം പൂക്കും
(സ്ത്രീ) കരയും തിരയും പോലെ കരളും കരളും പുല്‍കും
(പു) ഉള്ളില്‍ നുരഞ്ഞു മെയ്യില്‍ നിറഞ്ഞ ശൃംഗാരസോമതീര്‍ത്ഥം
(സ്ത്രീ) ഉള്ളില്‍ നുരഞ്ഞു നെഞ്ചില്‍ നിറഞ്ഞ ശൃംഗാരസോമതീര്‍ത്ഥം
(പു) മദനനില്‍ നിന്നു രതിയിലേക്കിന്നു പകരാം നുകരാന്‍ വാ
(സ്ത്രീ) മദനനില്‍ നിന്നു രതിയിലേക്കിന്നു പകരാം നുകരാന്‍ വാ

(അലഞൊറി)


Other Songs in this movie

Thinkal bimbame
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Shankar Ganesh
Mayilina chanchadum
Singer : Unni Menon, KG Markose   |   Lyrics : Bichu Thirumala   |   Music : Shankar Ganesh
Bhookambam Manassil
Singer : Vani Jairam   |   Lyrics : Bichu Thirumala   |   Music : Shankar Ganesh