View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞും കുളിരും ...

ചിത്രംസന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by jacob.john1@gmail.com on August 15, 2009
(humming)
(M)മഞ്ഞും കുളിരും...കുഞ്ഞിക്കിളിയും....
മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
(F)ചിങ്ങനിലാവും, ചിത്തിര പൂവും,
ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി
ആടി നൃത്തമാടി
(D)മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി

(M)വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു ഗന്ധര്‍വ ബാലകരെ (2)
(F)ഈ മണ്ണിന്റെ മാറിലെ... സൗന്ദര്യ ഗോപുരം...
മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം കണ്ടു മടങ്ങുമ്പോള്‍,
(M)വിണ്ണിലെ.....വിണ്ണിലെ സുന്ദരിമാരോടു ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ
(D)നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ

(F)മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
(M)ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി
{
തെയ്താ...തെയ്താ...തെയ് തെയ് തെയ് തെയ്തോം ...
തെയ്താ...തെയ്താ...തെയ് തെയ് തെയ് തെയ്തോം ...
തെയ്താത തെയ്താത തെയ്തോം.... തെയ്തന്ത തെയ്തന്ത തെയ്തോം
തെയ്താത തെയ്താത തെയ്തന്ത തെയ്തന്ത
തെയ്തോം തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ് തെയ് തെയ്
}
(F)വാര്‍മഴ വില്ലു തിളക്കുവാന്‍ വര്‍ണ്ണങ്ങള്‍ തേടി വരുന്നവരെ (2)
(M)ഈ കുന്നല നാടിന്റെ, കുമ്പിളില്‍ പൂവിടും
കുന്നല നാടിന്റെ, കുമ്പിളില്‍ പൂവിടും
വര്‍ണ്ണങ്ങള്‍ കൊണ്ടു പോകൂ ,
(F)എങ്കിലും....എങ്കിലും ഞങ്ങളില്‍ പൂവിടും രാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ
(D)അനുരാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ

(M)മഞ്ഞും കുളിരും...കുഞ്ഞിക്കിളിയും....
മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
(F)ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി
ആടി നൃത്തമാടി
(D)മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി

----------------------------------

Added by Added by shine_s2000@yahoo.com on March 18, 2009, corrected by Jacob John on August 15, 2009
(M)manjum kulirum...., kunjikiliyum.....
manjum kulirum kunjikiliyum mandaara kaattil virunnurangi
mandaara kaattil virunnurangi
(F)chinga nilavum... chithira poovum...
chinga nilavum... chithira poovum aadi nruthamaadi
aadi nruthamaadi
(D)manjum kulirum kunjikiliyum mandaara kaattil virunnurangi

(M)venmukil manjalileri varunnoru gandharva balakare
venmukil manjalileri varunnoru gandharva balakare
(F)ee manninte maarile soundarya gopuram
manninte maarile soundarya gopuram kandu madangumbol,
(M)vinnile..... vinnile sundarimaarodu bhoomiye varnnichu paadukille
(D)ningal bhoomiye varnnichu paadukille

(F)Manjum kulirum kunjikiliyum mandaara kaattil virunnurangi
(M)chinga nilavum chithira poovum aadi nrithamaadi

{Theythaa...theythaa... they they theythom
Theythaa...theythaa... they they theythom
theythaatha theythaatha theythom..
theythantha theythantha theythom..
theythaatha theythaatha theythantha theythantha
theythom they, they they they
they they they, they they they}

(F)vaarmazha villu thilakkuvaan varnnangal thedi varunnavare
vaarmazha villu thilakkuvaan varnnangal thedi varunnavare
(M)ee kunnala naadinte, kumbilil poovidum
kunnala naadinte, kumbilil poovidum varnangal kondu pokoo,
enkilum..... enkilum njangalil poovidum ragathin varnnamariyillallo
(D) anuraagathin varnnamariyillallo

(M)manjum kulirum...., kunjikiliyum.....
manjum kulirum kunjikiliyum mandaara kaattil virunnurangi
(F)chinga nilavum chithira poovum aadi nruthamaadi
aadi nruthamaadi
(D)manjum kulirum kunjikiliyum mandaara kaattil virunnuragi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബുള്‍ബുള്‍ ബുള്‍ബുള്‍ മൈനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
മിഴിയില്‍ മീന്‍ പിടഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ
ടൈറ്റിൽ സോങ്
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഇളയരാജ