View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്‍പനിനീര്‍ കണങ്ങള്‍ ...

ചിത്രംഹിമം (1983)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on June 22, 2010
 
വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍ ദേവി
നിന്‍ മൃദു കാര്‍വേണിയില്‍ ചൂടാനായ്
വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍ ദേവി

മിഴിനീരിലെന്‍ മാനസം തന്നെയാണീ
പനിനീരിളം സൂനമെന്നറിഞ്ഞാലും
(മിഴിനീരില്‍ )
നിറയെ മധുകണം വഴിയുമീ മലര്‍ വാങ്ങീടുമോ
ആ... ദേവി ആ...
നിറയെ മധുകണം വഴിയുമീമലര്‍ വാങ്ങീടുമോ സഖി
ഒരിക്കല്‍ നീ ചൂടുമോ
കാർകൂന്തല്‍ച്ചുരുളില്‍ നീ ചൂടുമോ
ദേവി ശ്രീദേവി ചൊല്ലൂ നീ

വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും
പൊന്‍മലരേകുന്നു ഞാന്‍

കടും വര്‍ണ്ണമില്ലെങ്കിലും വാടുകില്ലെന്‍
അനുരാഗമാം വെണ്‍മലര്‍ച്ചെണ്ടു തെല്ലും
ആ...
(കടും വര്‍ണ്ണമില്ലെങ്കിലും)
മുടിയിലനുദിനം വിടരുമെങ്കിലീ ആശാസൂനം ചിരം
വസന്തമായ് മാറുമല്ലോ നിന്‍ മുന്നില്‍
സുഗന്ധമായ് തീരുമല്ലോ
എന്നും എന്നെന്നും എന്‍ ദേവി
(വെണ്‍ പനിനീര്‍ക്കണങ്ങള്‍ )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

Ven panineerkkanangal moodum
ponmalarekunnu njaan devi
nin mrudu kaarveniyil choodaanay
(Ven panineerkkanangal ...)

Mizhineerilen maanasam thanneyaanee
panineerilam soonamennarinjaalum
niraye madhukanam vazhiyumee malar vaangeedumo sakhi
orikkal nee choodumo
kaarkoonthalchurulil nee choodumo
devi sreedevi chollu nee
(Ven panineerkkanangal ...)

Kadumvarnnammillenkilum vaadukillen
anuraagamaam venmalarchendu thellum
aa...mudiyilanudinam vidarumenkilee aashaasoonam chiram
vasanthamaay maarumallo nin munnil
sugandhamaay theerumallo
ennum ennennum en devi
(Ven panineerkkanangal ...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുവതെന്തേ
ആലാപനം : പി ജയചന്ദ്രൻ, എ വി രമണൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
നിന്‍ ജന്മനാള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
വിളമ്പുവാൻ
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ലില്ലിപ്പൂക്കളാടും
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
രാഗവതി പ്രിയ
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം
ഗോമേദകം
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഗോമേദകം
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഗോമേദകം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം