View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര്‍ ...

ചിത്രംകള്ളിമുള്ള് (1982)
ചലച്ചിത്ര സംവിധാനംമുഹമ്മദ്‌ ഗസാലി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on October 2, 2009
kannukalillathe kannuneerullavar
njangalum swapnangal kanmoo
bhoomiyum manavum pushpavum silpavum
njangal thanlokathilonnu pole
njangalariyunnathonnu pole

andharanennu paranjukollu
njangade antharangangal thurannunokku
ellaushassum virinjunilkkum
ekanthatheerangal kandukollu
njangalkkiruttilla mannilengum
njangalkku venda vilakkukayyil

bandhangalenthennarinjathilla
njangalkku dukhangalallo adutha bandhu
ullil chilappol parannirikkum
mohangal koode pirinjupoyal
njangal thanichanu mannilennum
njangalilashakal pazhilallo

----------------------------------

Added by devi pillai on October 2, 2009
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര്‍
ഞങ്ങളും സ്വപ്നങ്ങള്‍ കാണൂ
ഭൂമിയും മാനവും പുഷ്പവും ശില്‍പ്പവും
ഞങ്ങള്‍തന്‍ ലോകത്തിനൊന്നുപോലെ
ഞങ്ങളറിയുന്നതൊന്നുപോലെ

അന്ധരാണെന്നു പറഞ്ഞുകൊള്ളൂ
ഞങ്ങടെ അന്തരംഗങ്ങള്‍ തുറന്നുന്നോക്കൂ
എല്ലാഉഷസ്സും വിരിഞ്ഞുനില്‍ക്കും
ഏകാന്തതീരങ്ങള്‍ കണ്ടുകൊള്ളൂ
ഞങ്ങള്‍ക്കിരുട്ടില്ല മണ്ണിലെങ്ങും
ഞങ്ങള്‍ക്കു വേണ്ടാ വിളക്കുകയ്യില്‍

ബന്ധങ്ങളെന്തെന്നറിഞ്ഞതില്ലാ ഞങ്ങള്‍ക്കു
ദുഃഖങ്ങളല്ലോ അടുത്ത ബന്ധു
ഉള്ളില്‍ ചിലപ്പോള്‍ പറന്നിരിക്കും
മോഹങ്ങള്‍ കൂടെ പിരിഞ്ഞുപോയാല്‍
ഞങ്ങള്‍ തനിച്ചാണുമണ്ണിലെന്നും
ഞങ്ങളിലാശകള്‍ പാഴിലല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ മണ്ണിൽ നമ്മൾ
ആലാപനം : എസ് ജാനകി, നൗഷാദ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
പിതാവേ പിതാവേ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍