കരയാതെ കരയാതെ ...
ചിത്രം | അരപ്പവന്‍ (1961) |
ചലച്ചിത്ര സംവിധാനം | കെ ശങ്കര്‍ |
ഗാനരചന | കെടാമംഗലം സദാനന്ദന് |
സംഗീതം | ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Indu Ramesh Karayaathe karayaathe nee makale.. kaalam kaliyalle kalahathin kadalallayo... (karayaathe...) kapada lokathilennum kadum kaikal allaathe kanivinte kanika naam kani kaanumo... kani kaanumo... (kapada..) (karayaathe...) manninte makalaayi pirannu seethaa.. manninte makalaayi pirannu seethaa.. oru mannante karalaayi valarnnu seethaa.. raajaadhi raajanaaya raamante daaramaay raagaavathaaramaayi pularnnu seethaa... pularnnu seethaa... kottaaram kaivedinju pattaambaram kalanju koottaayi raamane pinthudarnnu seethaa.. parageham pookiyenna pazhi maattaan aazhi kootti parishudhi parabodhyam varuthi seethaa... paripoornna garbhiniyaa paripaavanaangiyaale parithyaagam cheytha paaddam paddichille nee... paddichille nee... paddichille nee.... (karayaathe...) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കരയാതെ കരയാതെ നീ മകളേ.. കാലം കലിയല്ലേ കലഹത്തിൻ കടലല്ലയോ... (കരയാതെ...) കപട ലോകത്തിലെന്നും കടുംകൈകള്‍ അല്ലാതെ കനിവിന്റെ കണിക നാം കണി കാണുമോ... കണി കാണുമോ... (കപട..) (കരയാതെ...) മണ്ണിന്റെ മകളായി പിറന്നു സീതാ.. മണ്ണിന്റെ മകളായി പിറന്നു സീതാ.. ഒരു മന്നന്റെ കരളായി വളര്‍ന്നു സീതാ.. രാജാധിരാജനായ രാമന്റെ ദാരമായി രാഗാവതാരമായി പുലര്‍ന്നു സീതാ... പുലര്‍ന്നു സീതാ... കൊട്ടാരം കൈവെടിഞ്ഞു പട്ടാംബരം കളഞ്ഞു കൂട്ടായി രാമനെ പിന്തുടര്ന്നു സീതാ.. പരഗേഹം പൂകിയെന്ന പഴി മാറ്റാന്‍ ആഴി കൂട്ടി പരിശുദ്ധി പരബോധ്യം വരുത്തി സീതാ... പരിപൂര്‍ണ്ണ ഗര്‍ഭിണിയാ പരിപാവനാംഗിയാളെ പരിത്യാഗം ചെയ്ത പാഠം പഠിച്ചില്ലേ നീ... പഠിച്ചില്ലേ നീ... പഠിച്ചില്ലേ നീ.... (കരയാതെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെക്കനും വന്നേ
- ആലാപനം : എ പി കോമള | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- ആരാധനീയം
- ആലാപനം : കെ പി എ സി സുലോചന | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- വാടിക്കരിയുന്ന
- ആലാപനം : പി ബി ശ്രീനിവാസ് | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- കഞ്ഞിക്കു
- ആലാപനം : കെ പി എ സി സുലോചന | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- ബെന്മിഹിയ
- ആലാപനം : പട്ടം സദന് | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- മത്തുപിടിക്കും
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- ജാതിമതജാതി
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ്, കെ പി എ സി സുലോചന | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- നിത്യപട്ടിണി തിന്നു
- ആലാപനം : കെ പി എ സി സുലോചന | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍
- പിന്നെയും ഒഴുകുന്നു
- ആലാപനം : കെടാമംഗലം സദാനന്ദന് | രചന : കെടാമംഗലം സദാനന്ദന് | സംഗീതം : ജി കെ വെങ്കിടേഷ്, പി എസ് ദിവാകര്‍