View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തം പത്തിനു ...

ചിത്രംപിഞ്ചുഹൃദയം (1966)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎല്‍ ആര്‍ ഈശ്വരി, കോറസ്‌

വരികള്‍

Added by Manu_മനു on August 21, 2009
അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം)

താമരമലരില്‍ തുള്ളും തുമ്പി
തംബുരു മീട്ടാന്‍ കമ്പിയിണക്കി
ഓടിയോടി വരുന്നൊരു ചോലകള്‍
ഓലക്കൈയ്യാല്‍ താളം കൊട്ടീ
താളം കൊട്ടീ (അത്തം)


കാനന മലരണി വല്ലിക്കുടിലുകള്‍
ഓണക്കളിക്കു കിങ്ങിണി കെട്ടി
സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍
പൊന്നശോകം മുദ്രകള്‍ കാട്ടീ
മുദ്രകള്‍ കാട്ടീ (അത്തം)

മഴവില്ലിന്‍ ഊഞ്ഞാലാടും
മധുമാസ സന്ധ്യകള്‍ പോലെ
ആടാം പാടാം പെന്‍കൊടിമാരേ
ആഗതമായ് തിരുവോണം ആഹാ
ആഗതമായ് തിരുവോണം (അത്തം)

----------------------------------

Added by Susie on August 23, 2009
atham pathinu ponnonam
puthari koythoru kalyanam
chaanchakkam chaanchakkam chanchaattam
chandanakkombathu chaanchaattam (atham)

thaamara malaril thullum thumbi
thamburu meettaan kambiyinakki
odiyodi varunnoru cholakal
olakkayyaal thaalam kotti
thaalam kotti (atham)

kaanana malarani vallikkudilukal
onakkalikku kingini ketti
swarnna valakal aniyum kayyaal
ponnasokam mudrakal kaatti
mudrakal kaatti (atham)

mazhavillil oonjaalaadum
madhumaasa sandhyakal pole
aadaam paadaam penkodimaare
aagathamaay thiruvonam aahaa
aagathamaay thiruvonamn(atham)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറ്റക്കിടാവായ (ദേവകിയശോദെ)
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്പാടിക്കുട്ടാ
ആലാപനം : രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗാനവും ലയവും നീയല്ലേ
ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മല്ലാക്ഷീമണിമൗലേ
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അകലെയകലെ അളകാപുരിയില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സീതാ നാടകം [കണ്‍കവരും കാമിനി]
ആലാപനം : രേണുക, അരുണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി