Kaaverippuzha ...
Movie | Kannaaram Pothi Pothi (1985) |
Movie Director | Hassan |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas, KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010 കാവേരിപ്പുഴയോരം കരിമ്പു പൂക്കും കാലം കാത്തിരിക്കാമെന്നു ചൊല്ലിയ മാനേ പുള്ളിമാനേ നിന്നെ കാണാനെത്ര നടനടന്നു ഞാനേ കുറ്റാലൻ തേനാറ്റിൽ കുളിരു തണ്ണീർ നിറഞ്ഞപ്പോൾ കുണ്ടാമലത്താഴ്വരയിൽ കുറുഞ്ഞിമലർ പൂത്തപ്പോൾ മഞ്ഞളും കുങ്കുമവും മാരിക്കൊളുന്തും അണിഞ്ഞൊരുങ്ങി മച്ചാനെ തേടി തേടി ഊരു ചുറ്റാൻ ഞാനിറങ്ങി (കാവേരി...) കണ്ണാടിക്കവിളത്ത് ചെങ്കദളിച്ചുവപ്പുള്ള പൊന്നാനിക്കാരത്തി പുതുക്കപ്പെണ്ണേ നിന്റെ നിക്കാഹിൻ പിറ്റേന്ന് നിൻ കണ്ണിൽ തെളിയുമീ സ്വർഗ്ഗീയ ശരറാന്തൽ ഏതാണ് മംഗലപ്പൂമാരൻ കൺ കോണിൽ കൊളുത്തിയ തങ്കക്കിനാവിന്റെ വിളക്കാണ് അതു ഖൽബിലെ സ്നേഹത്തിൻ പൂത്തൈലം പകർന്നവൻ കത്തിച്ചതാശ തൻ തിരിയാണു വിണ്ണവർ നാട്ടിലെ മേനക ഞാൻ മന്മഥ കഥയിലെ നായിക ഞാൻ സാക്ഷാൽ വിണ്ണവർ നാട്ടിലെ മേനക ഞാൻ കണ്ണടച്ചിരിക്കുമീ കാമുകൻ തൻ ഹൃദയപൊന്മണി വീണ മീട്ടും ഗായിക ഞാൻ മധുരമെൻ ലാവണ്യമകരന്ദ പാനപാത്രം നുകരുവാനായ് വേഗം ഉണരുക നീ ഉണരുക നീ ഉണരുക പുണരുക വീണ്ടും പുണരുക പുണരുക നീ ഉണരുക ഉണരുക ഉണരുക നീ ---------------------------------- Added by Susie on June 3, 2010 kaaverippuzhayoram karimbu pookkum kaalam kaathirikkaamennu cholliya maane pullimaane ninne kaanaanethra nada nadannu njaane kuttaalam thenaattil kulir thanneer niranjappol kundaamala thaazhvarayil kurinjimalar poothappol manjalum kunkumavum maarikkolunthum aninjorungi machaane thedi thedi ooru chuttaan njaanirangi (kaaveri) kannaadikkavilathu chenkadalichuvappulla ponnaanikkaarathi puthukkappenne ninte nikkaahin pittennu nin kannil theliyumee swarggeeya shararaanthal ethaanu mangalappoomaaran kankonil koluthiya thankakkinaavinte vilakkaanu athu khalbile snehathin poothailam pakarnnavan kathichathaashathan thiriyaanu vinnavar naattile menaka njaan manmadha kadhayile naayika njaan - saakshaal vinnavar naattile menaka njaan kannadachirikkumee kaamukan than hridayapponmaniveena meettum gaayika njaan madhuramen laavanya makaranda paanapaathram nukaruvaanaay vegam unaruka nee unaruka nee unaruka punaruka veendum punaruka punaruka nee unaruka unaruka unaruka nee... |
Other Songs in this movie
- Mazhayomazha
- Singer : KJ Yesudas, KS Chithra | Lyrics : P Bhaskaran | Music : AT Ummer