View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണില്‍ തെളിയും ...

ചിത്രംആരോടും പറയരുത്‌ (കുരുത്തം കെട്ടവൻ) (1985)
ചലച്ചിത്ര സംവിധാനംഎ ജെ റോജസ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപി സി സുശി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര


വിണ്ണിൽ തെളിയും വർണ്ണരാജികൾ
മണ്ണിൽ പടരും വർണ്ണ വീചികൾ
വർണ്ണങ്ങൾ കൊണ്ടു നടക്കും
മേഖങ്ങൾ പോലെ മനുഷ്യൻ
തുടരുന്നു യാനം എത്ര ദൂരം
ദൂരെ മുന്നിൽ പൊൻ നൂലുകൾ
പുലർകാല നോക്കി
പാടും ഉള്ളിൽ പൊൻ വീണകൾ
(വിണ്ണിൽ....)

ആയിരം താമരപ്പൂ വനങ്ങൾ
താരുണി മഞ്ജുള താഴ്‌വരകൾ
മഞ്ഞിൽ മുങ്ങും നേരം
തെന്നൽ മാത്രം ചൊല്ലും നേരം നീലയായ്
ഈ വീഥിയിൽ സ്വർണ്ണം പൂക്കും വീഥിയിൽ
പാവം മർത്യന് എന്നും കണ്ണീർ പൂക്കൾ
പദമൂന്നാനൊരു തീരം തേടി
തല ചായ്ക്കാനൊരു ഇടവും തേടി
ദൂരെ മുന്നിൽ പൊൻ നൂലുകൾ
പുലർകാലം നോക്കി
പാടും ഉള്ളിൽ പൊൻ വീണകൾ

അനുഭവമേകും തീയാലകൾ
ആശയിൽ വീശും നീരലകൾ
ഒന്നായ് മാറും നേരം
മുള്ളും മുത്തായ് മാറും നേരം
ഈ ഭംഗിയിൽ
സ്വർഗ്ഗം താഴും ഭംഗിയിൽ
പാവം മർത്യന് എന്തു സ്വന്തം ഭൂമിയിൽ
ചുമലിൽ ജീവിത ഭാരം പേറി
ഉഷസ്സിൽ മറ്റൊരു ഉദയം തേടി....
(വിണ്ണിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂര സന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്, ലത പാറശ്ശാല   |   രചന : മള്ളൂര്‍ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : പി സി സുശി
മണവാളന്‍
ആലാപനം : ലത പാറശ്ശാല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി
എന്റെ ശ്രീ പത്മനാഭാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി