View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തട്ടിമുട്ടി കൈതട്ടി ...

ചിത്രംഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ (1985)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംശ്യാം
ആലാപനംകെ ജി മാര്‍കോസ്‌, ലതിക

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

തട്ടിമുട്ടി കൈ തട്ടി താളത്തില്‍ കൊട്ടി (2)
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി (2)
‌കളിയാടി ഞാന്‍ കനവില്‍ നടമാടി ഞാന്‍ നിനവില്‍
അനുരാഗകോമളനായി എന്‍ കാമുകന്‍ അരികേ
(തട്ടിമുട്ടി )

തെക്കന്‍ കാറ്റിലാടും തേന്മാവു നീ
മാവിന്‍ മാറില്‍ ചുറ്റും പൂമുല്ല ഞാന്‍
(തെക്കന്‍ )‌
കരബന്ധനം നിന്‍ ചുടുചുംബനം
ഉലകമേതോ സുരനന്ദനം
മനസ്സില്‍ വസന്തോത്സവം
താളത്തില്‍ മേളത്തില്‍ താരുണ്യം പാടുന്ന രാഗോത്സവം
സ്നേഹിച്ചു ദാഹിച്ചു മോഹിച്ച ചുണ്ടിന്റെ പാനോത്സവം
(തട്ടിമുട്ടി )

അഞ്ചിക്കൊഞ്ചി തുള്ളും പൂഞ്ചോല നീ
വിണ്ണിന്‍ മാറില്‍ ചായും വെണ്മേതഘം നീ
(അഞ്ചിക്കൊഞ്ചി )
മലര്വഞനത്തില്‍ ഈ മധുവനത്തില്‍
മദനന്‍ വരും നവസുദിനം
നഭസ്സില്‍ വസന്തോത്സവം
താളത്തില്‍ മേളത്തില്‍ താരുണ്യം പാടുന്ന രാഗോത്സവം
സ്നേഹിച്ചു ദാഹിച്ചു മോഹിച്ച ചുണ്ടിന്റെ പാനോത്സവം
(തട്ടിമുട്ടി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവില്‍ മണിമാരന്‍
ആലാപനം : കോറസ്‌, കൊച്ചിന്‍ ഇബ്രാഹിം   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
കണ്ണും കണ്ണും
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌, ലതിക   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
സങ്കല്‍പ്പം
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം