View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്ല്യാണ പെണ്ണിന്‌ ...

ചിത്രംപത്താമുദയം (1985)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Kalyaanappenninu thaaliyorukkana kannippooveyilu
kannippooveyilu
kannezhuthi pottuthuttu karalil kanavu thottu
varavaay kanninilaavu
(kalyaanappenninu.....)

tharumo pootharumo velippenninu pootharumo
vellilavallikal kinginithozhikal
swarnnamanithaali korthidumo
(tharumo.....)
veliykku ningalum vaa poothaaliykku mottumaay vaa - 2
njangade kalyaanam ee naadinte ponnonam
thana thanthana thanthaane thana thaanana thanthaane
(kalyaanappenninu.....)

maaran manimaaran kannippenninte maaran njaan
ambilithaalathil aathiraathaalathil
aavanipoonchela kondutharum
(maaran....)
veliykku ningalum vaa manithaaliykku thankam thaa - 2
njangade poomancham ee naadinte romaancham
thana thanthana thanthaane thana thaanana thanthaane
(kalyaanappenninu.....)
varavaay kanninilaavu - 2
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കല്യാണപ്പെണ്ണിന്‌ താലിയൊരുക്കണ കന്നിപ്പൂവെയില്‌
കന്നിപ്പൂവെയില്‌
കണ്ണെഴുതി പൊട്ടുതൊട്ട്‌ കരളിൽ കനവു തൊട്ട്‌
വരവായ് കന്നിനിലാവ്‌
(കല്യാണപ്പെണ്ണിന്‌.....)

തരുമോ പൂതരുമോ വേളിപ്പെണ്ണിനു പൂതരുമോ
വെള്ളിലവള്ളികൾ കിങ്ങിണിത്തോഴികൾ
സ്വർണ്ണമണിത്താലി കോർത്തിടുമോ
(തരുമോ.....)
വേളിയ്ക്കു നിങ്ങളും വാ പൂത്താലിയ്ക്കു മൊട്ടുമായ് വാ - 2
ഞങ്ങടെ കല്യാണം ഈ നാടിന്റെ പൊന്നോണം
തന തന്തന തന്താനെ തന താനന തന്താനെ
(കല്യാണപ്പെണ്ണിന്.....)

മാരൻ മണിമാരൻ കന്നിപ്പെണ്ണിന്റെ മാരൻ ഞാൻ
അമ്പിളിത്താലത്തിൽ ആതിരാത്താലത്തിൽ
ആവണിപൂഞ്ചേല കൊണ്ടുതരും
(മാരൻ....)
വേളിയ്ക്കു നിങ്ങളും വാ മണിത്താലിയ്ക്കു തങ്കം താ - 2
ഞങ്ങടെ പൂമഞ്ചം ഈ നാടിന്റെ രോമാഞ്ചം
തന തന്തന തന്താനെ തന താനന തന്താനെ
(കല്യാണപ്പെണ്ണിന്.....)
വരവായ് കന്നിനിലാവ്‌ - 2
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂങ്കാവില്‍ പാടി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
മംഗളം പാടുന്ന
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
തുമ്പികളേ [ജീവനിലമൃതവുമായ്‌ ]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍