View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വാതി ഹൃദയ ...

ചിത്രംരംഗം (1985)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Swathi hrudaya dhwanikalilundoru
Swarathaala pranayathin madhuralayam
Swarnna sandhya smruthikalilundoru
Swayamvara kadhayude priya rahasyam

Virahathin paribhavam veenakkudathilenthi
viralthumpu mizhineerilaakki
praananaadhan nalkiya paramaanandam
nee padangalil pakarthunna neram
koritharichathu karalile kampiyo
chaare ninnirayimman thampiyo
(Swathi hridaya...)

Niramaarnna mohangal neermukil panthalil
mazhavillu kulakkunna neram
jeevakala pookkum nirvruthiyil kulichu nin
dhyaana mukham thudukkunna neram
kori chorinjathu samgeetha varshamo
kairali nin praana harshamo
(Swathi hridaya...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു
സ്വരതാള പ്രണയത്തിന്‍ മധുരലയം
സ്വര്‍ണ്ണ സന്ധ്യാ സ്മൃതികളിലുണ്ടൊരു
സ്വയംവര കഥയുടെ പ്രിയ രഹസ്യം

വിരഹത്തിന്‍ പരിഭവം വീണക്കുടത്തിലേന്തി
വിരല്‍ തുമ്പ് മിഴി നീരിലാക്കി
പ്രാണനാഥന്‍ നല്‍കിയ പരമാനന്ദം
നീ പദങ്ങളില്‍ പകര്‍ത്തുന്ന നേരം
കോരിത്തരിച്ചത് കരളിലെ കമ്പിയോ
ചാരെ നിന്നിരയിമ്മന്‍ തമ്പിയോ (സ്വാതി ഹൃദയ)

നിറമാര്‍ന്ന മോഹങ്ങള്‍ നീര്മുകില്‍ പന്തലില്‍
മഴവില്ല് കുലയ്ക്കുന്ന നേരം
ജീവകല പൂക്കും നിര്‍വൃതിയില്‍ കുളിച്ചു നിന്‍
ധ്യാന മുഖം തുടുക്കുന്ന നേരം
കോരി ചൊരിഞ്ഞത് സംഗീത വര്‍ഷമോ
കൈരളി നിന്‍ പ്രാണ ഹര്‍ഷമോ (സ്വാതി ഹൃദയ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനശ്രീ മുഖം
ആലാപനം : കെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
സര്‍ഗ്ഗ തപസ്സിളകും
ആലാപനം : വാണി ജയറാം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
ആരാരും അറിയാതെ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
തമ്പുരാന്‍ പാട്ടിനു
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : കെ വി മഹാദേവന്‍
ഭാവയാമി രഘുരാമ
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : കെ വി മഹാദേവന്‍
കഥകളിപ്പദം
ആലാപനം : കലാമണ്ഡലം ഹൈദരാലി   |   രചന : പരമ്പരാഗതം   |   സംഗീതം : കെ വി മഹാദേവന്‍