View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്തതയെ പുല്‍കി ...

ചിത്രംആഴിക്കൊരു മുത്ത് (1989)
ചലച്ചിത്ര സംവിധാനംഷോഫി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by Kalyani on January 5, 2011

ഏകാന്തതയെ പുല്‍കിഞാനിന്നലെ
പുളകം വാരിയണിഞ്ഞപ്പോള്‍
ഏഴിലംപാലതന്‍ ചില്ലയില്‍ വന്നു്
ഏതോ പൂങ്കുയില്‍ പാടി
ജീവിതം ഒരു പൂവനം
ജീവിതം ഒരു പൂവനം
(ഏകാന്തതയെ...)

അകലങ്ങളില്‍ നില്‍ക്കും പുഷ്പങ്ങളേ
ആകാശ ഗോപുര ശില്പങ്ങളേ
ഈ ശ്യാമസുന്ദര സന്ധ്യയില്‍ വന്നു്
ഏതോ കാമുകന്‍ പാടി
സ്നേഹമേ..നീ പൂമണം
സ്നേഹമേ..നീ പൂമണം
(ഏകാന്തതയെ...)

ഹൃദയങ്ങളില്‍ പൂക്കും മോഹങ്ങളേ
അനുരാഗ സാഗര തീരങ്ങളേ
ആ സ്നേഹഗംഗതന്‍ കരയിലിരുന്നു്
ഏതോ ഗായകന്‍ പാടി
മോഹമേ..നീ തേന്‍കണം
മോഹമേ..നീ തേന്‍കണം

ഏകാന്തതയെ പുല്‍കി ഞാനിന്നലെ
പുളകം വാരിയണിഞ്ഞപ്പോള്‍
ഏഴിലംപാല തന്‍ ചില്ലയില്‍ വന്നു്
ഏതോ പൂങ്കുയില്‍ പാടി
ജീവിതം ഒരു പൂവനം
സ്നേഹമേ നീ പൂമണം
മോഹമേ നീ തേന്‍കണം
ജീവിതം ഒരു പൂവനം....

 

----------------------------------

Added by Kalyani on January 5, 2011

Ekaanthathaye pulkinjaaninnale
pulakam vaariyaninjappol
ezhilam paalathan chillayil vannu
etho poonkuyil paadi
jeevitham oru poovanam
jeevitham oru poovanam
(ekaanthathaye...)

akalangalil nilkkum pushpangale
aakaasha gopura shilpangale
ee shyaama sundara sandhyayil vannu
etho kaamukan paadi...
snehame nee poomanam
snehame nee poomanam
(ekaanthathaye...)

hridayangalil pookkum mohangale
anuraaga saagara theerangale....
aa sneha gangathan karayilirunnu
etho gaayakan paadi
mohame..nee thenkanam...
mohame..nee thenkanam...

ekaanthathaye pulkinjaaninnale
pulakam vaariyaninjappol
ezhilam paalathan chillayil vannu
etho poonkuyil paadi....
jeevitham oru poovanam
snehame nee poomanam
mohame..nee thenkanam...
jeevitham oru poovanam...

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരത്കാലസന്ധ്യകള്‍ വിരുന്നുവന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
രതിപതിയായ്
ആലാപനം : എസ് ജാനകി, എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ലവ് ഫോര്‍ സെയില്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഈ വിശ്വസ്നേഹത്തിന്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍