View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവില്‍നിന്നും മാനം ...

ചിത്രംദേവദാസ് (1989)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Susie on April 8, 2010
പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു
ഇന്നോളം ഒന്നായ് ഒഴുകിയ പൂഞ്ചോല കണ്ണീരിന്‍ ചാലുകളായ്‌ പിരിയുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു

വേണുവിന്‍ കണ്ഠനാളത്തില്‍ നിന്നും വേദനയോടെ പാട്ടകലുന്നു (൨)
വാനിന്‍ മാറത്തു നിന്നും ഇന്നാരോ വാര്‍മഴവില്ലിനെ പൊട്ടിച്ചെറിഞ്ഞു
പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു

വെണ്‍ നിലാവിന്റെ മാര്‍ത്തട്ടില്‍ നിന്നും ഇന്ദുലേഖയെ ദൂരെയെറിഞ്ഞു (2)
വിണ്ണില്‍ നിന്നും സൂര്യന്‍ പിരിഞ്ഞു കണ്ണില്‍ നിന്നതാ കാഴ്ച വേര്‍പെട്ടു

പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു
ഇന്നോളം ഒന്നായ് ഒഴുകിയ പൂഞ്ചോല കണ്ണീരിന്‍ ചാലുകളായ്‌ പിരിയുന്നു
പൂവില്‍ നിന്നും മണം പിരിയുന്നു കാവില്‍ നിന്നും കാറ്റകലുന്നു



----------------------------------

Added by Susie on May 10, 2010
poovilninnum manam piriyunnu
kaavilninnum kaattakalunnu (poovilninnum X 3)
innolam onnaay ozhukiya poonchola
kanneerin chaalukalaay piriyunnu (poovilninnum)

venuvin kandanaalathil ninnum vedanayode paattakalunnu (venuvin)
vaanin maarathu ninnum innaaro vaarmazhavilline potticherinju
(poovilninnum)

ven nilaavinte maarthattil ninnum indulekhaye dooreyerinju (ven nilaavinte)
vinnil ninnum sooryan pirinju kannil ninnithaa kaazhcha verpettu
(poovilninnum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നമാലിനീ തീരത്തുണ്ടൊരു
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തെക്കേലെ കുന്നത്തെ തൈമാവിന്‍ തുമ്പത്തെ
ആലാപനം : ആര്‍ ഉഷ, സിന്ധു ദേവി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആടാനൊരു
ആലാപനം : ആര്‍ ഉഷ   |   രചന : പി ഭാസ്കരൻ   |   സംഗീതം : മോഹന്‍ സിതാര
എന്റെ സുന്ദര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : മോഹന്‍ സിതാര