View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുല്‍ക്കൊടിതന്‍ ...

ചിത്രംപെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ (1989)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനപി കെ ഗോപി
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on January 31, 2010

പുല്‍ക്കൊടിതന്‍ ചുണ്ടത്തു പെയ്തൊരു
കന്നിമഴയുടെ കുന്നിമണികള്‍
രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി
നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി
കൊന്നപൂത്ത പൊന്നുഷസ്സില്‍ കൂടുകൂട്ടാന്‍
കൂടുകൂട്ടാന്‍...
(പുല്‍ക്കൊടിതന്‍)

ഓരോനാളുമോമനിക്കാന്‍ കൂടെയുണ്ടല്ലോ
കളിവീണമീട്ടി മീട്ടിവരും കാമനകള്‍... കാമനകള്‍...
ആവണിക്കാറ്റിന്‍റെ സംഗീതം പൂവണിപ്പാടത്തു മേയുമ്പോള്‍
ലോലമനസ്സിന്‍ നീലസരസ്സില്‍ തൂവല്‍മിനുക്കി
ഓളപ്പടവിലിരിക്കുവതെന്നുടെ മോഹമരാളങ്ങള്‍
(പുല്‍ക്കൊടിതന്‍)

ആരോ പാടും ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍
മൃദുപാദസരം ചാര്‍ത്തിവരും തേനരുവി... തേനരുവി...
ഈവഴിവന്നൊരു ഹേമന്തം നീരാടിനിന്നതു നേരാണേ
ചാരെയെനിക്കായ് തീരമുണര്‍ത്തി പീലിവിടര്‍ത്തി
താളത്തിലാടിരസിക്കുവതെന്നുടെ മോഹമയൂരങ്ങള്‍
(പുല്‍ക്കൊടിതന്‍)

----------------------------------

Added by Susie on July 11, 2010

pulkkodi than chundathu peythoru
kannimazhayude kunnimanikal
ratnangalaay innen swapnangalaay
nanmayude naadu chutti vannuvallo varnnakkili
konnapootha ponnushassil koodukoottaan
koodukoottaan...(pulkkodithan)

oronaalum omanikkaan koodeyundallo
kaliveenameetti meettivarum kaamanakal...kaamanakal...
aavanikkaattinte sangeetham poovanippaadathu meyumbol
lolamanassin neelasarassil thooval minukki
olappadavilirikkuvathennude mohamaraalangal
(pulkkodithan)

aaro paadum bhoomigeetham kaathil veezhumbol
mridupaadasaram chaarthivarum thenaruvi...thearuvi...
ee vazhi vannoru hemantham neeraadi ninnathu neraane
chaareyenikkaay theeramunarthi peeli vidarthi
thaalathilaadi rasikkuvathennude mohamayoorangal
(pulkkodithan)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കതിരോലപ്പന്തലൊരുക്കി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍
പുല്‍ക്കൊടിതന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍
ഏലപ്പുലയേലോ
ആലാപനം : കോറസ്‌   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍