View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരമ്മ പെറ്റ ...

ചിത്രംപെണ്‍മക്കള്‍ (1966)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി, പി ലീല

വരികള്‍

Added by touchme.sam@gmail.com on March 29, 2010
 Oramma pettu valarthiya kilikal omana pankilikal
Periyarin therathoru arayalin kombinmel orumichu koodu ketti
Orukalam orumichu koodu ketti

Thaliritta chillakalil ooyaladi avar thamara kulanagalil neeradi- 2
Akasha poikayude kadavil orankili athu kandu kothichu ninnu
Ankili athu kandu kothichu ninnu

Oru kili pennine kannu vachu avanomana peru vilichu- 2
Manathu kavilekku paranne poyi pennu mazhavillin kombinmel adan poyi

Kalamam vedanoru ambeyithu aval peeli chirakattu thazhe veenu- 2
Oru koottil valarnnavar akanne poyi
Omana painkilikal pirinje poyi- 2


----------------------------------

Added by Susie on May 20, 2010

ഒരമ്മ പെറ്റു വളര്‍ത്തിയ കിളികള്‍ ഓമനപ്പൈങ്കിളികള്‍
പെരിയാറിന്‍ തീരത്തൊരു അരയാലിന്‍ കൊമ്പിന്മേല്‍
ഒരുമിച്ചു കൂട് കെട്ടി -ഒരു കാലം
ഒരുമിച്ചു കൂട് കെട്ടി

തളിരിട്ട ചില്ലകളില്‍ ഊയലാടി അവര്‍ താമരക്കുളങ്ങളില്‍ നീരാടി - 2
ആകാശപ്പൊയ്കയുടെ കടവില്‍ ഒരാണ്‍കിളി അത് കണ്ടു കൊതിച്ചു നിന്നു
ആണ്‍കിളി അത് കണ്ടു കൊതിച്ചു നിന്നു

ഒരു കിളിപ്പെണ്ണിനെ കണ്ണ് വച്ചു അവനോമനപ്പേര് വിളിച്ചു - 2
മാനത്തു കാവിലേക്കു പറന്നേ പോയി പെണ്ണ്
മഴവില്ലിന്‍ കൊമ്പിന്മേല്‍ ആടാന്‍ പോയി

കാലമാം വേടനൊരമ്പെയ്തു അവള്‍ പീലി ചിറകറ്റു താഴെ വീണു - 2
ഒരു കൂട്ടില്‍ വളര്‍ന്നവര്‍ അകന്നേ പോയി
ഓമന പൈങ്കിളികള്‍ പിരിഞ്ഞേ പോയി - 2


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുള്ളിമാന്‍ മിഴി
ആലാപനം : പി ലീല, കമുകറ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാലൻ കേശവൻ
ആലാപനം : പി ലീല, കമുകറ, പീറ്റര്‍ (പരമശിവം )   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചെത്തി മന്ദാരം തുളസി
ആലാപനം : പി ലീല, ബി വസന്ത, ബി സാവിത്രി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈ നല്ല രാത്രിയില്‍
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ദൈവത്തിനു പ്രായമായി
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിത്തകര്‍ന്നു
ആലാപനം : കമുകറ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌