View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുളിയിലക്കരയോളം ...

ചിത്രംജാതകം (1989)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംആര്‍ സോമശേഖരന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Puliyilakkarayolum pudava chutti
Kulir chandana thodu kuri chaarthi
Naagabhana thiru mudiyil
Pathmaraaga manonjamaam
Poo thirukee susmithe nee vannu aa…
Njaan vismitha nethranaay ninnu
(puliyila....)

Pattuduthethunna pournamiyaay
Enne thottunarthum pular velayaayee
Maayaatha souvarna sandhyaay neeyente
Maaril maaleya sugandamaayee
Susmithe nee vannu aa…
Njaan vismitha nethranaay ninnu
(puliyila....)

Melleyuthirum valakkilukkam
Pinne velli kolussin mani kilukkam
Theki pakarnnappol thein mozhikal
Neeyen ekaanthathayude geethamaayi
Susmithe nee vannu aa…
Njaan vismaya lolanaay ninnu
(puliyila....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പുളിയിലക്കരയോലും പുടവ ചുറ്റി -കുളിര്‍
ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മ-
രാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു
ആ .........
ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും.......

പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി
മായാത്ത സൗവര്‍ണ്ണ സന്ധ്യയായി
നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ .........
ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും........

മെല്ലയുതിരും വളക്കിലുക്കം പിന്നേ
വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍
നീ എന്‍ ഏകാന്തതയുടെ ഗീതം ആയി
സുസ്മിതേ നീ വന്നു ആ .........
ഞാന്‍ വിസ്മയ ലോലനായ് നിന്നു
പുളിയിലക്കരയോലും .........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരളിയും കദളിയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ആര്‍ സോമശേഖരന്‍
നീരജദളനയനേ
ആലാപനം : കെ എസ്‌ ചിത്ര, ബി എ ചിദംബരനാഥ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ആര്‍ സോമശേഖരന്‍