View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീരം തേടും ...

ചിത്രംവന്ദനം (1989)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

theeram thedumolam prema geethangal thannu
eenam cherthu njaninnunin kaathil paranju
eeraavil neeyenne thottu thottunarthi
ninnamgulikal laalikkum
njanoru chithra vipanchikayaay
(theeram...)

ponthaazham poonkaavukalil
thannaalaadum poonkaatte
innathirayude thirumuttam
thoothuthalikkaan nee varumo?
mungikkuli kazhinjethiya pennin
mudiyil choodaan pootharumo?
(theeram...)

venthaaram poomizhi chimmi
mandam mandam maayumpol
innee purayil poomancham
ninneyurakkaan njan virikkum
swapnam kandoru pooviri maarin
pushpathalathil njaanurangum

theeram thedumolam prema geethangal thannu
eenam cherthu njaninnunin kaathil paranju
eeraavil neeyenne thottu thottunarthi
ninnamgulikal laalikkum
njanoru chithra vipanchikayaay
(theeram...)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്
(തീരം...)

പൊന്‍‍താഴം‌ പൂങ്കാവുകളില്‍
തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ
(തീരം...)

വെണ്‍‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം
നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്
(തീരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിപ്പൊന്‍വെട്ടം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കവിളിണയിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, ഔസേപ്പച്ചന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
മേഘങ്ങളെ
ആലാപനം : സുജാത മോഹന്‍, നെടുമുടി വേണു   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
തില്ലാന
ആലാപനം : എം ജി ശ്രീകുമാർ   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
അന്തിപ്പൊന്‍വെട്ടം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍