Swarnachirakulla Pakshi ...
Movie | Onnaam Maanam Poomaanam (Arinjo Ariyatheyo) (1987) |
Movie Director | Sandhya Mohan |
Lyrics | Madhu Alappuzha |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on April 10, 2010 സ്വര്‍ണ്ണച്ചിറകുള്ള പക്ഷി... സുപ്രഭാതപ്പക്ഷി... ചുണ്ടില്‍ ഉണര്‍ത്തുപാട്ടുമായ് വന്നു സുപ്രഭാതപ്പക്ഷി... അവളുടെ കണ്ണിലെ വെളിച്ചം പ്രകൃതി കൈനീട്ടി വാങ്ങിടുമോ? അവളുടെ ചിറകടിത്താളങ്ങള് മണ്ണില്‍ ചലനങ്ങളായീടുമോ? അന്പിന്റെ അരുമസംഗീതങ്ങള് പാടാന്‍ അഞ്ജനക്കിളികള് ഒരുമിക്കുമോ? അമ്പെയ്തു വീഴ്ത്തി അവളെ- യിരുളിന്‍ സഞ്ചിയിലാക്കീടുമോ? (സ്വര്‍ണ്ണച്ചിറകുള്ള) അവളുടെ ചുണ്ടിലെ കുങ്കുമമണിയാന്‍ ആകാശമൊരുങ്ങീടുമോ? ആ കുങ്കുമത്തിന് അരുണിമ പൂക്കള്‍ അധരത്തില്‍ സൂക്ഷിക്കുമോ? ശൃംഗാരമധുരമായ്, സ്നേഹമായ് നെറ്റിയില്‍ മംഗളം ചാര്ത്തീടുമോ? ഒരു രക്തദാഹമായ് ആളിപ്പടര്‍ന്നത് കുരുതിയ്ക്കൊരുങ്ങീടുമോ? (സ്വര്‍ണ്ണച്ചിറകുള്ള) ---------------------------------- Added by Susie on April 27, 2010 swarnnachirakulla pakshi suprabhaathappakshi chundil unarthupaattumaay vannu suprabhaathappakshi avalude kannile velicham prakrithi kaineetti vaangidumo? avalude chirakadi thaalangal mannil chalanangalaayidumo? anpinte arumasangeethangal paadaan anjanakkilikal orumikkumo? ambeythu veezhthi avaleyirulin sanchiyil aakkidumo? (swarnnachirakulla) avalude chundile kunkumamaniyaan aakaashamorungeedumo? aa kunkumathin arunima pookkal adharathil sookshikkumo? shringaaramadhuramaay snehamaay nettiyil mangalam chaarthidumo? oru rakthadaahamaay aalippadarnnathu kuruthiykkorungeedumo? (swarnnachirakulla) |
Other Songs in this movie
- Inamalarkkuruvikale
- Singer : KJ Yesudas | Lyrics : Madhu Alappuzha | Music : Johnson