View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്തതീരഭൂമിയില്‍ ...

ചിത്രംഇതെന്റെ നീതി (1987)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on January 16, 2011

ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍
ഒരുവീഥിയില്‍ ഒന്നാകവേ...ആലംബം കാണവേ
ഒരുപുതിയ ജീവിതം ഇവിടെയിതൾ ചൂടുന്നു
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍

പിരിയാത്തൊരാത്മബന്ധു സ്നേഹത്തിന്‍ പൂര്‍ണ്ണബിന്ദു
നറുനന്മയായി മാറും ജീവതന്തു...
പിരിയാത്തൊരാത്മബന്ധു സ്നേഹത്തിന്‍ പൂര്‍ണ്ണബിന്ദു
നറുനന്മയായി മാറും ജീവതന്തു...
വഴികാട്ടിയാകും വേളയില്‍ നിഴല്‍പോലെ തുടരും വേളയില്‍
കിരണങ്ങള്‍ വീശും പാതയില്‍ തനിച്ചല്ല നീ...
ഏകാന്ത തീരഭൂമിയില്‍ ...ആത്മാവുകള്‍

കാലങ്ങള്‍ വന്നുപോകും കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നില്‍ക്കും
കാലങ്ങള്‍ വന്നുപോകും കാണുന്നതേതും മായും
വാടാത്ത പൂവുപോലീ ബന്ധം നില്‍ക്കും
പനിനീരു പെയ്യും മാനവും
നെടുവീര്‍പ്പു കൊള്ളും തെന്നലും
ഈ മൂകസ്പന്ദനങ്ങളില്‍ അലിയും വരെ....
(ഏകാന്ത തീരഭൂമിയില്‍...)

 

----------------------------------

Added by Kalyani on January 16, 2011

Ekaantha theera bhoomiyil...aathmaavukal
ekaantha theera bhoomiyil...aathmaavukal
oru veedhiyil onnaakave...aalambam kaanave
oru puthiya jeevitham ivideyithal choodunnu
ekaantha theera bhoomiyil...aathmaavukal

piriyaathoraathma bandhu snehathin poornna bindu
narunanmayaayi maarum jeevathanthu...
piriyaathoraathma bandhu snehathin poornna bindu
narunanmayaayi maarum jeevathanthu...
vazhikaattiyaakum velayil nizhalpole thudarum velayil
kiranangal veeshum paathayil thanichalla nee...
ekaantha theera bhoomiyil...aathmaavukal

kaalangal vannupokum kaanunnathethum maayum
vaadaatha poovupolee bandham nilkkum
kaalangal vannupokum kaanunnathethum maayum
vaadaatha poovupolee bandham nilkkum
panineeru peyyum maanavum
neduveerppu kollum thennalum
ee mooka spandanangalil aliyum vare....
(ekaantha theera bhoomiyil...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വരം മനസ്സിലെ സ്വരം
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ചങ്ങാതി അറിഞ്ഞുവോ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍