View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേഘം പൂത്തു തുടങ്ങി ...

ചിത്രംതൂവാനത്തുമ്പികള്‍ (1987)
ചലച്ചിത്ര സംവിധാനംപി പത്മരാജന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by manoj alex on April 2, 2009
Megham poothu thudangi, Moham peythu thudangi
Medhini kettu nenjil Puthiyoru thaalam
Megham poothu thudangi, Moham peythu thudangi
Medhini kettu nenjil Puthiyoru thaalam
Aararae aadhymunarthi, Aaraarudae novu pakarthi
Aararae aadhymunarthi, Aaraarudae novu pakarthi
Aaraarudae chirakilothungi-ariyillallo, Ariyillallo ariyillalloo-
Megham poothu thudangi, Moham peythu thudangi
Medhini kettu nenjil Puthiyoru thaalam

Erivenal choodintae kadhayaakae marannu
Oru dhanya binduvil thaalam-alinju ***
Erivenal choodintae kadhayaakae marannu
Oru dhanya binduvil thaalam-alinju
Puthu mannin swapnam pulkodikalaay unarum
Ava pinnae pookkalangalaakum
Valarnerum vanamaakum valarnerum vanamaakum
Megham poothu thudangi, Moham peythu thudangi
Medhini kettu nenjil Puthiyoru thaalam

Alakadal thiravarsha-madham kondu valarnnu
Adithattil pavizhangal vingi vilanju***
Alakadal thiravarsha-madham kondu valarnnu
Adithattil pavizhangal vingi vilanju
Parirambanathintae rathibhaavamennum
Pakarumee saagarathin gaanam
Nithyagaanam marthya dhaaham
Nithyagaanamm marthya dhaaham
Megham poothu thudangi, Moham peythu thudangi
Medhini kettu nenjil Puthiyoru thaalam
Aarare aadhymunarthi, Aaraarudae novu pakarthi
Aaraarudae chirakilothungi ariyillallo, ariyillallo ariyillallooo-
Megham poothu thudangi, Moham peythu thudangi
Medhini kettu nenjil Puthiyoru thaalam


----------------------------------

Added by Susie on November 10, 2009
മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ, അറിയില്ലല്ലോ
അറിയില്ലല്ലോ

മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

എരിവേനല്‍ ചൂടിന്‍റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവില്‍ താളം അലിഞ്ഞു
എരിവേനല്‍ ചൂടിന്‍റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവില്‍ താളം അലിഞ്ഞു
പുതുമണ്ണിന്‍ സ്വപ്നം പുല്‍കൊടികളായ് ഉണരും
അവ പിന്നെ പൂക്കളങ്ങളാകും
വളര്‍ന്നേറും വനമാകും വളര്‍ന്നേറും വനമാകും
മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
പരിരംഭണത്തിന്‍റെ രതിഭാവമെന്നും
പകരുമീ സാഗരത്തിന്‍ ഗാനം
നിത്യഗാനം മര്‍ത്യ ദാഹം
നിത്യഗാനം മര്‍ത്യ ദാഹം
മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ, അറിയില്ലല്ലോ അറിയില്ലല്ലോ



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാം രാഗം പാടി
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഡയമണ്ട്സ് ഓൺ ദി സോൾസ് ഓഫ് ഹേർ ഷൂ (ബിറ്റ്)
ആലാപനം : പോൾ സൈമണ്‍   |   രചന : പോൾ സൈമണ്‍   |   സംഗീതം : പോൾ സൈമണ്‍