View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമണ്ണൂരൊരു ഭൂതത്താനുടെ ...

ചിത്രംവഴിയോരക്കാഴ്ചകള്‍ (1987)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on July 7, 2010
കരിമണ്ണൂരൊരു ഭൂതത്താനുടെ
ഭൂതപ്പൂട പറിച്ചൊരുവന്‍
കിളിയുടെ കണ്ണും തൊലിയും കാലും
നരിയുടെ മൂക്കും പല്ലും നഖവും
നെയ്യില്‍ തീണ്ടി ഭുജിച്ചു വളര്‍ന്നൊരു
മന്ത്രത്താന്‍...


തിത്താകൃത തരികിട തകധിമി
ആനക്കൊമ്പില്‍ തീര്‍ത്തവളേ...
മുത്താരമ്പിളി പൊന്നും തേനും
കട്ടുകുടിച്ചു വളര്‍ന്നവളേ...

മന്ത്രത്താനുടെ മകളേ - അഭിരാമീ
നിന്റെ കൂടോത്രപ്പുഴ
നാഗത്താനെ കുഴലുവിളിച്ചും
നൂറുകൊടുത്തും പാടിയുണര്‍ത്താന്‍
അമ്പോറ്റിപ്പുഴ നീന്തീം ചാടീം വന്നൂ ഞാന്‍
(കരിമണ്ണൂരൊരു)


കണ്ണും കണ്ണുമിടഞ്ഞു, അവളുടെ
മെയ്യില്‍ നാഗമിഴഞ്ഞു...
മന്ത്രമുണര്‍ന്നവനെത്തും മുന്‍പേ
കൂടെപ്പോരെടി പെണ്ണേ...

കണ്ണാടിപ്പൂമ്പുഴ നീന്തി - നോക്കി
പിന്നില്‍ മന്ത്രത്താന്‍...
ആനകേറാമല ചാടി - നോക്കി
പിന്നേം മന്ത്രത്താന്‍...

തെക്കും വടക്കും നെട്ടോട്ടമോടി
മേക്കും കിഴക്കും ചാടിമറിഞ്ഞ്
പാടി കിതച്ചോടിയെത്തുന്ന നേരത്ത്
ഓമനപ്പെണ്ണൊരു പൂതമായി
ആ നാഗത്തിരുവടി തെയ്യമായി
(കരിമണ്ണൂരൊരു)


----------------------------------

Added by Susie on April 25, 2011

karimannoororu bhoothathaanude
bhoothappooda parichoruvan
kiliyude kannum tholiyum kaalum
nariyude mookkum pallum nakhavum
neyyil theendi bhujichu valarnnoru
manthrathaan‍...

thithaakritha tharikida thakadhimi
aanakkombil theerthavale...
muthaarambili ponnum thenum
kattu kudichu valarnnavale...

manthrathaanude makale - abhiraamee
ninte koodothrappuzha
naagathaane kuzhalu vilichum
nooru koduthum paadiyunarthaan
ambottippuzha neentheem chaadeem vannoo njaan
(karimannoororu)

kannum kannum idanju - avalude
meyyil naagamizhanju
manthramunarnnavanethum munpe
koodepporedi penne...
kannaadippoompuzha neenthi - nokki
pinnil thanthrathaan
aanakeraamala chaadi - nokki
pinnem manthrathaan...

thekkum vadakkum nettottamodi
mekkum kizhakkum chaadi marinju
paadi kithachodi ethunna nerathu
omanappennoru poothamaayi
aa naaga thiruvadi theyyamaayi
(karimannoororu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യദുകുല ഗോപികേ
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പവിഴമല്ലിപ്പൂവുറങ്ങി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഓണനാളില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌