

ആദ്യത്തെ രാത്രിയില്‍ ...
ചിത്രം | കല്യാണ രാത്രിയില്‍ കള്ളിയവര്‍ തോഴിമാര്‍ (1966) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical aadyathe raathriyilente manassinte anthappurangal thurannavane (aadyathe) kanaatha nidhikal kaanichu thannittum kallanu paribhavamaano - iniyum kallanu paribhavamaano (aadyathe) mandasmitham chundil vidarnnillaa madhuraanga raagangal aninjillaa naamorumichu valarthiya mohangal romaharshamaninjilla romaharshamaninjilla (naamorumichu) (aadyathe) madhuvidhukaalam kazhinjillaa madhanolsavangal kazhinjillaa paathi virinja divaaswapnapushpangal prema lahari aninjillaa prema lahari aninjillaa (paathi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ അന്തപുരങ്ങള്‍ തുറന്നവനേ (ആദ്യത്തെ) കാണാത്ത നിധികള്‍ കാണിച്ചുതന്നിട്ടും കള്ളനു പരിഭവമാണോ ഇനിയും കള്ളനു പരിഭവമാണോ (ആദ്യത്തെ) മന്ദസ്മിതം ചുണ്ടില്‍ വിടര്‍ന്നില്ലാ മധുരാംഗരാഗങ്ങളണിഞ്ഞില്ലാ നാമൊരുമിച്ചു വളര്‍ത്തിയ മോഹങ്ങള്‍ രോമഹര്‍ഷമണിഞ്ഞില്ലാ രോമഹര്‍ഷമണിഞ്ഞില്ലാ (നാമൊരുമിച്ചു )(ആദ്യത്തെ) മധുവിധുകാലം കഴിഞ്ഞില്ലാ മദനോത്സവങ്ങള്‍ കഴിഞ്ഞില്ലാ പാതി വിരിഞ്ഞ ദിവാസ്വപ്നപുഷ്പങ്ങള്‍ പ്രേമലഹരിയണിഞ്ഞില്ലാ പ്രേമലഹരിയണിഞ്ഞില്ലാ (പാതി) (ആദ്യത്തെ)) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അല്ലിയാമ്പല്‍പ്പൂവുകളെ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചിലമ്പൊലി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വണ്‍ റ്റൂ ത്രീ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നദികള്‍
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാതളപ്പൂങ്കാവിലിന്നലെ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ