View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാതളപ്പൂങ്കാവിലിന്നലെ ...

ചിത്രംകല്യാണ രാത്രിയില്‍ കള്ളിയവര്‍  തോഴിമാര്‍ (1966)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maathalppoonkaavilinnale
malarnullaan chennu njaan (maathala)
choodaanoru poo chodichavanodi vannu
pirake avanodi vannu (maathala)

pooviruthu kodutha neramen
poonkavilinmel nulli (pooviruthu)
manassin kadavile mataarum kanaatha
mattoru poo chodichu (manassin)
koduthaalenthaanavanathu
killikkalayukayillallo (maathala)

kanmunayaale melaasakalam
venmanislokangalezhuthi
aarumaarum kanaathavanenne kaiyyil
vaarikkoriyeduthu
eduthaalenthaanavanenne
erinjudaykukayillallo (maathala)

prananaadhanenikku nalkiya
paramaanandathil muzhuki (praananaadhan)
pulakapoonkaavile mataarum nullaatha
puthiyoru poo choodichu
puthiyoru poo choodichu (maathala)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാതളപ്പൂങ്കാവിലിന്നലെ
മലര്‍ നുള്ളാന്‍ ചെന്നു ഞാന്‍ (മാതള)
ചൂടാനൊരു പൂചോദിച്ചവനോടി വന്നു-
പിറകേ അവനോടിവന്നൂ (മാതള)

പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി
മനസ്സിന്‍ കടവിലെ മറ്റാരും കാണാത്ത
മറ്റൊരു പൂ ചോദിച്ചു (മനസ്സിന്‍)
കൊടുത്താലെന്താണവനതു
കിള്ളിക്കളയുകയില്ലല്ലോ (മാതള)

കണ്മുനയാലേ മേലാസകലം
വെണ്മണിശ്ലോകങ്ങളെഴുതി
ആരുമാരും കാണാതെവനെന്നെ കൈയ്യില്‍
വാരിക്കോരിയെടുത്തു
എടുത്താലെന്താണവനെന്നെ
എറിഞ്ഞുടയ്ക്കുകയില്ലല്ലോ (മാതള)

പ്രാണനാഥനെനിയ്ക്കു നല്‍കിയ
പരമാനന്ദത്തില്‍ മുഴുകി
പുളകപ്പൂങ്കാവിലെ മറ്റാരും നുള്ളാത്ത
പുതിയൊരു പൂ ചൂടിച്ചു
പുതിയൊരു പൂ ചൂടിച്ചു (മാതള)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിയാമ്പല്‍പ്പൂവുകളെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആദ്യത്തെ രാത്രിയില്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചിലമ്പൊലി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വണ്‍ റ്റൂ ത്രീ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നദികള്‍
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ