View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ മെല്ലെ ...

ചിത്രംഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (1987)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Melle melle mukhapadam thellothukki
alliyambal poovine thottunarthi
oru kudanna nilavinte kuliru kori
nerukayil arumayay kudanjatharo

idayante hridayathil niranjoreenam
oru mulam thandiloodozhuki vannnu (2)

aya pen kidaave nin palkkudum thulumbiya
thayiram thumbappovayi virinju
aayiram thumbapoovayi virinju (melle melle)

oru minna minunginte nurungu vettam
kilivathil pazhuthiloodozhuki vannu (2)

ararum ariyathorathmaavin thudippo polalolam
ananda nrithamarnnu
alolam ananda nrithamarnnu
(melle melle)
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ (ഇടയന്റെ...)
ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ (ഒരു മിന്നാ...)
ആരാരുമറിയാത്തൊരാത്മാവിന്‍
തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ വേണം
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
കണ്മണിയെ
ആലാപനം : കൃഷ്ണചന്ദ്രന്‍, ലതിക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
മധുമൊഴി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍