എന്നോമൽ സോദരിക്കു ...
ചിത്രം | ഇവിടെ തുടങ്ങുന്നു (1984) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | മോഹന്‍ ശര്‍മ്മ |
വരികള്‍
Added by vikasvenattu@gmail.com on January 18, 2010 എന്നോമല്‍ സോദരിക്കെന്തു ഞാനേകും ഇന്നീ പുണ്യനാളില്‍ (എന്നോമല്‍) നിന്റെ മന്ദസ്‌മിതം ഒരു വാസന്തമായ് എന്നില്‍ പൂവിടുമ്പോള്‍.... (എന്നോമല്‍...) കാലം, പോയൊരു കാലം വന്നെന്നുള്ളം പുല്‍കും നേരം പൊന്നിന്‍ തുമ്പി പോലെ തെന്നും നീയാം പൈതലിതാ കണ്ണായ് കരളായ് എനിക്കെന്നും നീയല്ലോ - നിന്റെ കൊഞ്ചും മൊഴി ഒരു തേനാറുപോല്‍ എന്നില്‍ ഒഴുകിടുമ്പോള്‍ (എന്നോമല്‍...) നാണം, ആയിരം നാണം എന്റെയുള്ളില്‍ പൂക്കും നേരം വിണ്ണിന്‍ ബിംബം പോലെ മിന്നും നിന്റെ ബാല്യമിതാ ഉയിരിന്‍ ഉയിരായ് എനിക്കെന്നും നീയല്ലോ - നിന്റെ കുഞ്ഞിക്കരം ഒരു മലര്‍വല്ലിപോല്‍ എന്നെ ചുറ്റിടുമ്പോള്‍ (എന്നോമല്‍...) ---------------------------------- Added by devi pillai on August 22, 2010 ennomal sodarikkenthunjanekum innee punyanaalil nintemandasmitham oru vaasanthamaay ennil poovidumpol kaalam poyorukaalam vannennullam pulkum neram ponnin thumbi pole thennum neeyaam paithalithaa kannaay karalaay enikkennum neeyallo ninte konchum mozhi oru thenaarupol ennil ozhukidumpol naanam aayiram naanam enteyullil pookkum neram vinnin bimbam pole minnum ninte baalyamithaa uyirin uyiraay enikkennum neeyallo ninte kunjikkaram oru malarvallipol enne chuttidumpol |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താനാരോ തന്നാരോ
- ആലാപനം : കോറസ്, മോഹന്‍ ശര്‍മ്മ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- ഏതോ സ്വപ്നം പോലെ
- ആലാപനം : വാണി ജയറാം, മോഹന്‍ ശര്‍മ്മ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍
- നീയെന്റെ ജീവനാണോമലേ
- ആലാപനം : പി സുശീല, മോഹന്‍ ശര്‍മ്മ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍