ഇല്ലിയിളംകിളി ...
ചിത്രം | കാണാമറയത്ത് (1984) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Added by Sreekumar.M.Panicker on June 1, 2010 ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ (ഇല്ലിയിളംകിളി) ഓലഞാലി പെണ്ണിനെന്നും താനിരുന്നൊന്നാടാനായ് ആലിമാലിക്കാട്ടിനുള്ളില്‍ നാലടുക്കില്‍ ഊഞ്ഞാല (ഓലഞാലി) ഇല്ലിയിളംകിളി ചില്ലിമുളംകിളി കണ്ടെത്തി ലല്ലല്ലാ അല്ലിമലര്‍ക്കുല തൊങ്ങലു തൂക്കിയ നാലോലാ നല്ലോലാ കാടൊരു കാറ്റൂതി കിളിചൊല്ലി കാറ്റൊരു കുഴലൂതി മുളചൊല്ലി കിളിയതിരൊലിവേകി വരവായി മുളയൊരു ശ്രുതിയേകി കനവായി കാടുപൂത്തു പൂക്കളെല്ലാം രോമാഞ്ചം ചൂടി (കാടൊരു കാറ്റൂതി) കുഞ്ഞാറ്റപൈങ്കിളീ ഒന്നൂഞ്ഞാലാടാന്‍ വാ ഒന്നല്ല രണ്ടല്ല മൂന്നല്ല ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം) പേരൊരു പേരക്ക കിളിചൊല്ലി നാടൊരു നാരങ്ങ മുളചൊല്ലി കളിചിരി പതിവായി പലതായി കശപിശ വലുതായി പുകിലായി ഒന്നു രണ്ടു മൂന്നു ചൊല്ലി തമ്മില്‍ തല്ലായി (പേരൊരു) നല്ലോലഞ്ഞാലിയും ചങ്ങാതിക്കൂട്ടും പോയി (നല്ലോലഞ്ഞാലിയും) വന്നാലും നിന്നാലും പോയാലും ആലിമാലി കാട്ടിനുള്ളില്‍ നാലടുക്കില്‍ പൊന്നൂഞ്ഞാല (ഇല്ലിയിളം) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Lalalaa....laalalaa...laalalalaa.... Illiyilamkili chillimulamkili kandethil lallallaa allimalarkkula thongalu thookkiya nalola nallola (illiyilamkili....) olanjaalippenninennum thaanirunnaadaanaay aalimaalikkaattinullil naaladukkil oonjaalaa (olanjaali....) (illimulamkili....) kaadoru kaattoothi kilicholli kaattoru kuzhaloothi mulacholli kiliyathiroliveki varavaayi mulayoru sruthiyeki kanavaay kaadupoothu pookkalellaam romaancham choodi (kaadoru.....) kunjaattappaikilee onnoonjaalaadaan vaa (2) onnalla randalla moonnalla aalimaali kaattinullil naaladukkil ponnoonjaala (illiyilamkili.....) lallalaa....lallalaa... peroru perakka kilicholli naadoru naaranga mulacholli kalichiri pathivaayi palathaayi kashapisha valuthaayi pukilaayi onnu randu moonnu cholli thammil thallaayi (peroru perakka....) nallolanjaaliyum changaathikkoottum poyi (2) vannaalum ninnaalum poyaalum aalimaali kaattinullil naaladukkil ponnoonjaala (illiyilamkili.....) laalalaa....lalalaa....laalaa....laalaalallalaa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കസ്തൂരിമാന്‍ കുരുന്നേ
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഒരു മധുരക്കിനാവിൻ ലഹരി
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കസ്തൂരിമാന്‍ കുരുന്നേ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം