View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയരാഗങ്ങൾ തൂകാൻ ...

ചിത്രംഎന്റെ കളിത്തോഴൻ (1984)
ചലച്ചിത്ര സംവിധാനംഎം മണി
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by shine_s2000@yahoo.com on May 13, 2009
Priyaragangal thookan njaanum vannitha
innee vediyil
Priyaragangal thookan njaanum vannitha
innee vediyil
hridayabhilaashamellam parannu poyi
karalil dukha thirakal, innitha irambidunnu
(Priyaragangal ...)

paavamee njaan ninachatho, gaanam paaduvan
lokame nee kothichatho, enne maattuvaan
ennum sokham thannu pokum, ennilerum mohame
ennum sokham thannu pokum, ennilerum mohame
iniyum ekanaay njaan oru pulariyilozhuki varum
veena gaanamaay..
(Priyaragangal ...)

indra neela vihayassin, chandralekha than
sobhaye naam keduthumo, maaychal maayumo
subha kaalam vannu cherum, mannilethu marthyanum
subha kaalam vannu cherum, mannilethu marthyanum
manasse maankidave, oru puthuyugam parannu varum
naale modamaay..
(Priyaragangal ...)

----------------------------------

Added by Susie on December 10, 2009
പ്രിയരാഗങ്ങള്‍ തൂകാന്‍ ഞാനും വന്നിതാ
ഇന്നീ വേദിയില്‍
പ്രിയരാഗങ്ങള്‍ തൂകാന്‍ ഞാനും വന്നിതാ
ഇന്നീ വേദിയില്‍
ഹൃദയാഭിലാഷമെല്ലാം പറന്നു പോയി
കരളില്‍ ദുഃഖ തിരകള്‍ ഇന്നിതാ ഇരമ്പിടുന്നു
(പ്രിയരാഗങ്ങള്‍ ...)

പാവമീ ഞാന്‍ നിനച്ചതോ ഗാനം പാടുവാന്‍
ലോകമേ നീ കൊതിച്ചതോ എന്നെ മാറ്റുവാന്‍
എന്നും ശോകം തന്നു പോകും എന്നിലേറും മോഹമേ
എന്നും ശോകം തന്നു പോകും എന്നിലേറും മോഹമേ
ഇനിയും ഏകനായ് ഞാന്‍ ഒരു പുലരിയിലൊഴുകി വരും
വീണാ ഗാനമായ് ..
(പ്രിയരാഗങ്ങള്‍ ...)

ഇന്ദ്രനീല വിഹായസ്സിന്‍ ചന്ദ്രലേഖ തന്‍
ശോഭയെ നാം കെടുത്തുമോ മായ്ച്ചാല്‍ മായുമോ
ശുഭകാലം വന്നു ചേരും മന്നിലേതു മര്‍ത്യനും
ശുഭകാലം വന്നു ചേരും മന്നിലേതു മര്‍ത്യനും
മനസ്സേ മാന്‍കിടാവേ ഒരു പുതുയുഗം പറന്നു വരും
നാളെ മോദമായ് ..
(പ്രിയരാഗങ്ങള്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരിജാതം പനിനീരിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
അരയന്നപ്പിട
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ഓ മലരായ് മധുവായ്
ആലാപനം : എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം