View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റുവഞ്ചിക്കടവില്‍ ...

ചിത്രംകായംകുളം കൊച്ചുണ്ണി (1966)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by maathachan@gmail.com on October 23, 2008ആറ്റുവഞ്ചി കടവില്‍വച്ചു അന്നു നിന്നെ ഞാന്‍ കണ്ടപ്പോള്‍
പാട്ടുവന്നതു പവിഴച്ചുണ്ടില്‍ പാതി നിര്‍ത്തിയതെന്താണു?
തളിരുമരം ചോട്ടില്‍ വച്ചു തുളസിവെറ്റില നുള്ളുമ്പോള്‍ (2)
വളകിലുക്കി വഴിയിലെന്നെ വിളിച്ചു നിര്‍ത്തിയതെന്താണു ?(ആറ്റുവഞ്ചി..)

വിരുന്നു വന്നപ്പ അറയില്‍ നിന്നും
വിരിഞ്ഞ താമര കണ്ണാലെ
ഒളിഞ്ഞു നോക്കി ഒരു പുതിയ കഥ പാറഞ്ഞതെന്താണു ?
കഥ പറഞ്ഞതെന്താണു ? (ആറ്റുവഞ്ചി..)

കാറ്റു വന്നെന്റെ കതകില്‍ തള്ളുമ്പോള്‍
ഓര്‍ത്തു ഞാന്‍ നിന്റെ കാലൊച്ച
കാട്ടുചെമ്പകം പൂത്തു നില്‍ക്കുമ്പോള്‍ ഓര്‍ക്കും നിന്നുടെ പൂമേനി
ഓര്‍ക്കും നിന്നുടെ പൂമേനി

പാട്ടിലെന്നെ പിടിച്ചു വച്ചതു
നാട്ടിലൊക്കെ പാട്ടായ്‌
പട്ടു തട്ടവും ഇട്ടൊരുനാള്‍ കൂടെ വരൂ കൂട്ടായ്‌
കൂടെ വരൂ കൂട്ടായി.. (ആറ്റുവഞ്ചി..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 3, 2011

Aattuvanchi kadavil vechu annu ninne kandappol
paattu vannathu pavizhachundil paathi nirthiyathenthaanu
thalirumaram chottil vechu thulasi vettila nullumpol(2)
vala kilukki vazhiyilenne vilichu nirthiyathenthaanu
(aattuvanchi..)

virunnu vannappa arayil ninnum
virinja thaamarakannaale
olinju nokki oru puthiya kadha paranjathenthaanu
kadha paranjathenthaanu
(aattuvanchi..)

Kaattu vannente kathakil thallumpol
orthu njan ninte kaalocha
kaattuchempakam poothu nilkkumnpol orkkum ninnude poomeni
orkkum ninnude poomeni

Paattilenne pidichu vechathu
naattilokke paattaayi
pattu thattavum ittorunaal koode varoo koottaay
koode varoo koottaay
(aattuvanchi..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമപ്പൂവുകള്‍ പൂത്തു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
സുറുമ നല്ല സുറുമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പടച്ചവന്‍ പടച്ചപ്പോള്‍
ആലാപനം : കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കാര്‍ത്തികവിളക്കുകണ്ട്‌
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വിറവാലന്‍ കുരുവി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പടച്ചോന്റെ കൃപകൊണ്ട്‌
ആലാപനം : ബി വസന്ത   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌