View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ചിലക്കാടുകളിൽ ...

ചിത്രംശപഥം (1984)
ചലച്ചിത്ര സംവിധാനംഎം ആര്‍ ജോസഫ്‌
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംസുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 
.


താളം തുടി താളം മേളം മഴമേളം
താളം തുടി താളം മേളം മഴമേളം
ഓ...ഓ..ഓ..ഹോയ്..


പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം
വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2)
പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം
ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2)
(പച്ചിലക്കാടുകളിൽ...)

ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും
പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട്
ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ
ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ
നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ
(പച്ചിലക്കാടുകളിൽ...)


വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം
മുത്തു വിളയേണം
മുത്തുമണി കതിരുകളാൽ അറ നിറയേണം
അറ നിറയേണം (2)
ഈ മനം നിറയേണം നറും കനവു പൂക്കേണം
കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ,
അവൾ വരമരുളേണം അവൾ വരമരുളേണം
(പച്ചിലക്കാടുകളിൽ...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാമം കുളിരു പെയ്യും
ആലാപനം : എസ് ജാനകി   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍
കണ്ണാ നിൻ കാലടിയിൽ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍
പള്ളിമഞ്ചലേറി വന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്രന്‍