View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴുചിറകുള്ളതേര് ...

ചിത്രംഅനാര്‍ക്കലി (1966)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

ezhu chirakulla theru...
ezhu niramulla theru...
maanathundoru theru therinu
mazhavillennanu peru....
(ezhu chirakulla theru...)

pallitheru thelichum konde
pandoru baadusha vannu
teruvil ninnoru nrithakkariye
therileduthu parannu....
(Ezhu chirakulla theru...)

poyittavale kandilla ini
thedaanengum theruvillaa
noopura shinjitham akale kettu
gopuravaathiladanju...
(ezhu chirakulla theru...)

maanathe thaarakalavalude
manichilambin muthalle?
maanathe ponmukilavalude
maarilkidannoru pattalle?
(ezhu chirakulla theru...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഏഴുചിറകുള്ള തേര്
ഏഴുനിറമുള്ള തേര്
മാ‍നത്തുണ്ടൊരു തേര് തേരിന്
മഴവില്ലെന്നാണ് പേര്
(ഏഴുചിറകുള്ള തേര് ...)

പള്ളിത്തേരുതെളിച്ചും കൊണ്ടേ
പണ്ടൊരു ബാദുഷ വന്നൂ(2)
തെരുവില്‍നിന്നൊരു നൃത്തക്കാരിയെ
തേരിലെടുത്തു പറന്നൂ‍(2)
(ഏഴുചിറകുള്ള തേര് ...)

പോയിട്ടവളെ കണ്ടില്ലാ ഇനി
തേടാനെങ്ങും തെരുവില്ലാ
നൂപുരശിഞ്ജിതമകലേ കേട്ടൂ
ഗോപുരവാതിലടഞ്ഞൂ
(ഏഴുചിറകുള്ള തേര് ...)

മാനത്തേ താരകളവളുടെ
മണിച്ചിലമ്പിന്‍ മുത്തല്ലേ?
മാനത്തേ പൊന്മുകിലവളുടെ
മാറില്‍ കിടന്നൊരു പട്ടല്ലേ?
(ഏഴുചിറകുള്ള തേര് ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നദികളില്‍ സുന്ദരി യമുനാ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പ്രണയഗാനം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാതളപ്പൂവേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സപ്തസ്വരസുധാ സാഗരമേ
ആലാപനം : പി ബി ശ്രീനിവാസ്‌, എം ബാലമുരളികൃഷ്ണ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അരുതേ അരുതേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈ രാത്രിതന്‍ വിജനതയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ബാഷ്പ്പകുടീരമെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുകിലസിംഹമേ
ആലാപനം : പി സുശീല, എം ബാലമുരളികൃഷ്ണ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചക്രവര്‍ത്തികുമാരാ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
താലത്തില്‍ മുഗ്ദ്ധ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിടരുമോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌